പ്രവാസികളെ തിരിച്ചുകൊണ്ടുവരാനുള്ള നീക്കം സ്വാഗതാര്‍ഹം: കേരളം സജ്ജമെന്ന് കെ.ടി ജലീല്‍
തിരുവനന്തപുരം: പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി കെ.ടി ജലീല്‍. പ്രവാസികളെ തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായി കേരളം സജ്ജമായെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.കൊവിഡ് മൂലമല്ലാത്ത മരണങ്ങളില്‍, മൃതദേഹം നാട്ടിലേക്ക് തിരികെ കൊണ്ടുവരാനുള്ള സൗകര്യം കേന്ദ്രസര്‍ക്കാര്‍ ഒരുക്കണം.ഇതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ എന്‍ഒസി വാങ്ങണമെന്ന നിര്‍ദ്ദേശം ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
അതേ സമയം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഒരുക്കിയ സൗകര്യങ്ങള്‍ വിശദമാക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.നാട്ടിലെത്തിയാലുള്ള ക്വാറന്റൈന് സൗകര്യം, വിമാത്താവളങ്ങളില്‍ നിന്ന് വീടിലെത്തിക്കാനുള്ള സൌകര്യം തുടങ്ങിയവ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ടാണ് കേന്ദ്രം ആവശ്യപ്പെട്ടത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."