HOME
DETAILS
MAL
സംസ്ഥാനത്ത് മദ്യ വില്പന ഉണ്ടാകില്ല: വ്യക്തത വരുത്തി ടി.പി രാമകൃഷ്ണന്‍
backup
April 25 2020 | 09:04 AM
തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു വെയര്‍ ഹൗസിലും മദ്യത്തിന്റെ വില്‍പ്പനയുണ്ടാകില്ലെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. കോടതിവിധി മറികടന്ന് ലോക്ഡൗണ്‍ കാലത്ത് മദ്യ വില്പന ഉണ്ടാകില്ല. കേന്ദ്ര നിലപാടിന് അനുസരിച്ചായിരിക്കും സര്‍ക്കാരിന്റേയും നിലപാട്.അബ്കാരി ചട്ട ഭേദഗതി അന്നത്തെ സാഹചര്യത്തിലാണ് നിലനിന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
കൊവിഡ് പശ്ചാത്തലത്തില്‍ ആവശ്യക്കാര്‍ക്ക് ഡോക്ടറുടെ കുറിപ്പടി പ്രകാരം മദ്യം നല്‍കാമെന്ന തീരുമാനത്തെ തുടര്‍ന്നാണ് പ്രതിസന്ധി ഉടലെടുത്തത്. ആവശ്യക്കാര്‍ക്ക് വെയര്‍ഹൗസില്‍ നിന്ന് മദ്യം നല്‍കാമെന്ന വ്യവസ്ഥ അബ്കാരി ചട്ടത്തില്‍ ഉണ്ടായിരുന്നില്ല. ഇത് മറികടക്കാനാണ് നിലവില്‍ ചട്ടത്തില്‍ ഭേദഗതി വരുത്തിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."