'ഉമ്മച്ചിയെ വല്ലാതെ മിസ് ചെയ്യുന്നു, വീഡിയോ കോളില്‍ വന്നപ്പോള്‍ സങ്കടമായി'; ഹൃദയംപൊട്ടും കൊവിഡ് രോഗികളെ പരിചരിക്കുന്ന ഡോക്ടറുടെ മകന്റെ കുറിപ്പ് വായിച്ചാല്‍
കൊവിഡ് കാലത്ത് ആരോഗ്യപ്രവര്‍ത്തകരുടെ ജീവിതം ത്യാഗഭരിതമാണ്. അണുവ്യാപന സാധ്യത തടയാന്‍ സ്വന്തം വീട്ടില്‍ നിന്നും കുട്ടികളില്‍ നിന്നും അവര്‍ അകന്നുനില്‍ക്കുന്നു. പിഞ്ചു മക്കളെ പോലും കാണാനാവാതെ ദിവസങ്ങളോളം അവര്‍ കൊവിഡ് വാര്‍ഡുകളില്‍ ജോലി ചെയ്യുന്നു.
വേദനയേറ്റുന്ന ഈ വിട്ടുനില്‍ക്കലിന്റെ അനുഭവങ്ങള്‍ ഇടയ്ക്കിടെ പുറത്തുവരാറുണ്ട്. അത്തരത്തിലൊരു അനുഭവമാണിത്. കൊവിഡ് കാലത്തെ മകന്റെ അനുഭവക്കുറിപ്പ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ ജോലി ചെയ്യുന്ന ഡോ. ഷിംന അസീസ്. ഷിംന തന്നെ പറയുന്നതു പോലെ, വായിച്ചുതീര്‍ക്കുമ്പോഴേക്കും തൊണ്ടയിലാരോ കല്ല് കയറ്റിവച്ച പോലെ തോന്നും.
ഇപ്പോള്‍ നാലാം ക്ലാസില്‍ പഠിക്കുന്ന മകനാണ് ഉമ്മയില്ലാത്ത കൊവിഡ് ദിനങ്ങളെപ്പറ്റി മലയാളത്തില്‍ കോറിയിട്ടിരിക്കുന്നത്. അത് ഇങ്ങനെ:
കൊവിഡ് -19 എന്ന പകര്‍ച്ചവ്യാധി കാരണം സ്‌കൂള്‍ നേരത്തെ അടച്ചു. ഉമ്മയുടെ വീട്ടിലാണ്. ഉപ്പയും ഉമ്മയും മാമനും മാമിയും എല്ലാവരും വീട്ടിലുണ്ട്. പുറത്തിറങ്ങാന്‍ അനുവാദമില്ല. എങ്കിലും അതൊന്നും വലിയ വിഷമമായി തോന്നിയില്ല.
മഞ്ചേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് നിരീക്ഷണം വന്നതു മുതല്‍ ഉമ്മച്ചിയെ കണ്ടിട്ടില്ല. ഉമ്മച്ചി മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗികളെ നോക്കുന്നതിനാല്‍ തനിച്ചാണ് മഞ്ചേരി വീട്ടില്‍ താമസിക്കുന്നത്. ഉമ്മച്ചിയെ വല്ലാതെ മിസ് ചെയ്യുന്നു. വീഡിയോ കോളില്‍ വന്നപ്പോള്‍ എനിക്ക് സങ്കടം വന്നു. അവസാന രോഗിയെയും പരിശോധിച്ച് പതിനാല് ദിവസം നിരീക്ഷണത്തില്‍ നിന്നതിനു ശേഷം മാത്രമേ ഉമ്മച്ചിയെ കാണാന്‍ കഴിയുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."