തമിഴ്‌നാട് സ്വദേശിയുമായി സമ്പര്‍ക്കം: ഉന്നത ഉദ്യോഗസ്ഥരടക്കം നൂറിലേറെ പേര്‍ കോഴിക്കോട്ട് നിരീക്ഷണത്തില്‍
കോഴിക്കോട്: പുനരധിവാസ ക്യാമ്പില്‍ താമസിച്ചിരുന്ന തമിഴ്‌നാട് സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചത് ജില്ലയില്‍ ആശങ്കയുണ്ടാക്കുന്നു. ഇദ്ദേഹം താമസിച്ചിരുന്ന ക്യാംപില്‍ ഭക്ഷണമെത്തിച്ച 40 ഓളം സന്നദ്ധ പ്രവര്‍ത്തകരെയും ജില്ലാ സാമൂഹ്യനീതി ഓഫീസറെയും, ടൗണ്‍ പൊലിസ് സി.ഐ, ഇദ്ദേഹത്തോടൊപ്പം താമസിച്ച ആറു പേരെയുമാണ് നിലവില്‍ ക്വാറന്റൈനിലാക്കിയത്. മറ്റുള്ളവരെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ആരോഗ്യവകുപ്പ്. മാനസിക പ്രയാസമുള്ളതിനാല്‍ ഇദ്ദേഹം വന്ന വഴിയും മറ്റു വിവരങ്ങളും ലഭ്യമാകല്‍ അധികൃതര്‍ക്ക് വലിയ വെല്ലുവിളി തന്നെയാണ്.
ഇദ്ദേഹത്തെ സി.എച്ച് ബ്രിഡ്ജിന് താഴെ നിന്ന് ഈ മാസം രണ്ടിനാണ് മെഡിക്കല്‍ കോളജ് ക്യാംപസ് സ്‌കൂളിലെ കെയര്‍ സെന്ററിലേക്ക് മാറ്റിയിരുന്നത്. ഇവിടെ പ്രവേശിപ്പിക്കുമ്പോള്‍ യാതൊരുവിധ രോഗലക്ഷണങ്ങളോ മറ്റോ ഉണ്ടായിരുന്നില്ല. കൂടാതെ കൃത്യമായ ഇടവേളകളില്‍ ഇവിടെ പരിശോധനയും നടത്തിയിരുന്നു. ഈ സമയത്തൊന്നും ഇദ്ദേഹത്തിന് രോഗലക്ഷമങ്ങള്‍ കണ്ടിട്ടില്ലെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.
ഈ മാസം 20 ന് ചെറിയ രീതിയിലുള്ള രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനാല്‍ ഉച്ചക്ക് പന്ത്രണ്ടരയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായി എത്തി, പരിശോധനക്കള്‍ക് ശേഷം 2.30 ഓടെ മടങ്ങി പോവുകയും ചെയ്തു. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം 21ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്കായി അയക്കുകയും ഉച്ചക്ക് മൂന്ന് മണിയോടെ ഈ വ്യക്തിയെ മെഡിക്കല്‍ കോളേജിലെ കോവിഡ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയുമായിരുന്നു.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് രണ്ട് ദിവസത്തിനു ശേഷം ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ദേശപ്രകാരമായിരുന്നു തെരുവില്‍ കഴിയുന്നവരെ പ്രത്യേക കെയര്‍ സെന്ററിലേക്ക് മാറ്റിയത്. ഇവരെ യഥാസമയം പരിശോധിച്ച ശേഷമായിരുന്നു മാറ്റിയത്. ഇതില്‍ ചെറിയ രോഗങ്ങളുള്ളവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."