HOME
DETAILS

സഊദിയിൽ കാലങ്ങളായി തുടര്‍ന്ന് വന്നിരുന്ന ശിക്ഷാ രീതികളില്‍ മാറ്റം വരുത്തുന്നു

  
backup
April 25 2020 | 12:04 PM

change-in-old-punishment

ജിദ്ദ: സഊദിയിൽ കാലങ്ങളായി തുടര്‍ന്ന് വന്നിരുന്ന ശിക്ഷാ രീതികളില്‍ മാറ്റം വരുത്തുന്നു. രാജാവിന്റെ നിര്‍ദേശ പ്രകാരം കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ മേല്‍നോട്ടത്തിലാണ് പുതിയ പരിഷ്‌കാരം നടപ്പാക്കുന്നതെന്ന് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന്റെ ഭാഗമായി കുറ്റവാളികൾക്ക് ചാട്ടയടി വിധിക്കുന്നത് നിർത്തിവെക്കുന്ന നീതിന്യായ തത്വം സുപ്രീം കോടതി അംഗീകരിക്കണമെന്ന് ഉന്നതാധികൃതർ നിർദേശം നൽകി.


നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശിക്ഷാ രീതിയാണ് ചാട്ടവാറടി. ഈ ശിക്ഷാ രീതി ഒഴിവാക്കാനാണ് തീരുമാനം. സഊദി സുപ്രീംകോടതിയിലെ രേഖകള്‍ ഉദ്ധരിച്ചാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. ചാട്ടവാറടക്ക് പകരം മറ്റുചില ശിക്ഷകളാകും പ്രതികള്‍ക്ക് ലഭിക്കുക.സുപ്രധാന പരിഷ്‌കാരം ഈ മാസം മുതല്‍ തന്നെ പുതിയ പരിഷ്‌കാരം നടപ്പാക്കുമെന്നാണ് കരുതുന്നത്. ചാട്ടവറടിക്ക് പകരമായി ജയില്‍ ശിക്ഷയോ പിഴയോ ആണ് ഇനി വിധിക്കുക. അല്ലെങ്കില്‍ ഇവ രണ്ടും വിധിക്കുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

നേരത്തെ മയക്ക് മരുന്ന്, പീഡന കേസില്‍ പിടിയിലായവര്‍ക്ക് മനുഷ്യാവകാശ വിഷയത്തില്‍ സഊദി നടത്തുന്ന സുപ്രധാന ചുവടുവയ്പ്പാണിതെന്ന് സൗദിയിലെ ഹ്യമണ്‍ റൈറ്റ്‌സ് കമ്മീഷന്‍ അധ്യക്ഷന്‍ അവ്വദ് അലവ്വദ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. അതേസമയം, മോഷണം നടത്തിയവന്റെ കൈവെട്ടുക, കൊലപാതകം ഉള്‍പ്പെടെയുള്ള കടുത്ത കുറ്റം ചെയ്തവര്‍ക്ക് വധശിക്ഷ വിധിക്കുക തുടങ്ങിയ ശിക്ഷാ രീതികള്‍ തുടരും.ദിയില്‍ ചാട്ടവാറടി ശിക്ഷയായി നല്‍കിയിരുന്നു. ഇതിനെതിരെ ചില പാശ്ചാത്യ മനുഷ്യവകാശ സംഘടനകള്‍ രംഗത്തുവരികയും ചെയ്തു. തുടര്‍ന്നാണ് പരിഷ്‌കരണം നടപ്പാക്കിയതെന്നാണ് വിവരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  3 minutes ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  8 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  9 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  9 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  9 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  9 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  10 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  10 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  10 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  10 hours ago