കൊവിഡ്-19: കുവൈത്തില്‍ ഒരു ഇന്ത്യക്കാരന് ഉള്‍പ്പെടെ നാല് പേര് കൂടി മരിച്ചു
കുവൈത്ത് സിറ്റി: കൊവിഡ് ബാധിച്ച് രാജ്യത്ത് ഒരു ഇന്ത്യക്കാരനുള്‍പ്പെടെ നാല് പേര് കൂടി മരിച്ചു. ഇതോടെ കുവൈത്തിലെ കൊവിഡ് മരണസംഖ്യ പത്തൊമ്പതായി. അന്‍പത്തിയൊമ്പതു വയസ്സുള്ള ഇന്ത്യക്കാരന് പുറമെ, 64 കാരനായ ബംഗ്ലാദേശി, 45 കാരനായ ഈജിപ്ത് പൗരന്, 74 കാരനായ കുവൈത്തി എന്നിവരാണ് മരിച്ചത്. കുവൈത്തില്‍ കൊവിഡ് ബാധിച്ചു മരിച്ച ഇന്ത്യക്കാരുടെ എണ്ണം ഇതോടെ ആറായതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ.അബ്ദുല്ല അല്‍ സനദ് പറഞ്ഞു.
278 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 2892 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 109 പേര് ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1504 ആയി ഉയര്‍ന്നു.
പുതിയ രോഗികളില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 252 പേര്‍ക്കു നേരത്തെ കൊവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്നാണ് വൈറസ് ബാധിച്ചത്. വിവിധ രാജ്യക്കാരായ 13 പേര്‍ക്ക് രോഗം ബാധിച്ചത് എങ്ങിനെയെന്ന് വ്യക്തമായിട്ടില്ല. ബ്രിട്ടന് , ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നും മടങ്ങിയെത്തിയ 13 കുവൈത്തികള്‍ക്കും ഇന്ന് പുതുതായി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ചികിത്സയിലുണ്ടായിരുന്നവരില്‍ 43 പേര് കൂടി രോഗമുക്തി നേടി. ഇതോടെ അസുഖം ഭേദമായവരുടെ എണ്ണം 656 ആയി. നിലവില്‍ 2217 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 58 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്. 33 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."