നിബന്ധനകളോടെ ഇളവു പ്രഖ്യാപിച്ച് കേരളം: തീവ്ര ബാധിത പ്രദേശങ്ങളിലൊഴികെ കടകള്‍ തുറക്കാം
തിരുവനന്തപുരം: കേരളത്തില്‍ ലോക്ക്ഡൗണില്‍ നിബന്ധനകളോടെ ഇളവുകള്‍ പ്രഖ്യാപിച്ച് കേരളം. സംസ്ഥാനത്തെ തീവ്ര ബാധിത പ്രദേശങ്ങളിലൊഴികെ കടകള്‍ തുറക്കാമെന്നതാണ് സര്‍ക്കാറിന്റെ പുതിയ നിലപാട്.
കടകളില്‍ പകുതി ജീവനക്കാരെ മാത്രമേ അനുവദിക്കുകയുള്ളുവെന്നും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചു. ജീവനക്കാര്‍ മാസ്ക് ധരിക്കണം. ശാരീരിക അകലം പാലിക്കണം. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് മെയ് ഒന്നാം തിയ്യതി മുതല്‍ സംസ്ഥാനത്തെ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിരുന്നു.
തിങ്കളാഴ്ച മുതല്‍ കടകള്‍ വൃത്തിയാക്കി തുടങ്ങും. ഒന്നാം തിയതി മുതല്‍ കച്ചവടം തുടങ്ങാനാണ് തീരുമാനമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."