HOME
DETAILS
MAL
ഖത്തറിൽ 24 മണിക്കൂറിനിടെ 833 പേർക്ക് കൊറോണ രോഗികളുടെ എണ്ണം 9000 കവിഞ്ഞു
backup
April 25 2020 | 13:04 PM
ദോഹ: ഖത്തറില്‍ ഇന്ന് 833 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 9358 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 120 പേര്‍ക്കു കൂടി രോഗം സുഖപ്പെട്ടു. രാജ്യത്ത് ഒറ്റ ദിവസത്തിനിടെ ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. 10 പേരാണ് ഖത്തറില്‍ കൊറോണ മൂലം മരിച്ചത്. രോഗം ഭേദമായവരുടെ എണ്ണം 929 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3817 പേര്‍ക്കാണ് കൊറോണ പരിശോധന നടത്തിയത്. രാജ്യത്ത് ആകെ പരിശോധന നടത്തിയവരുടെ എണ്ണം 79705 ആയി ഉയര്‍ന്നു. 8419 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."