HOME
DETAILS
MAL
ഖത്തറില്‍ 833 രോഗബാധിതര്‍ കൂടി
backup
April 26 2020 | 01:04 AM
ദോഹ: ഖത്തറില്‍ ഇന്നലെ 833 പേര്‍ക്കു കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 9,358 ആയി ഉയര്‍ന്നു. രാജ്യത്ത് ഒറ്റ ദിവസത്തിനിടെ ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. 10 പേരാണ് ഖത്തറില്‍ കൊവിഡ് മൂലം മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 120 പേര്‍ക്കു കൂടി രോഗം സുഖപ്പെട്ടു.
രോഗം ഭേദമായവരുടെ എണ്ണം 929 ആയി. 8,419 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."