കടുകെണ്ണ മൂക്കിലൊഴിച്ച് കൊവിഡിനെ തുരത്താമെന്ന് ബാബാ രാംദേവ്
ലക്നൗ: കൊറോണ വൈറസിനെ തുരത്താന്‍ വിചിത്ര നിര്‍ദേശവുമായി ബാബാ രാംദേവ്. കടുകെണ്ണ മൂക്കിലൊഴിച്ചാല്‍ വൈറസ് വയറ്റിലെത്തുമെന്നും അവിടെ ആസിഡുമായി ചേരുമ്പോള്‍ വൈറസ് നശിക്കുമെന്നുമാണ് അദ്ദേഹം ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ വ്യക്തമാക്കിയത്.
ഒരു മിനുട്ട് നേരം ശ്വാസം പിടിച്ചുനിര്ത്താനാകുന്നുണ്ടെങ്കില് അയാള്‍ക്ക് കൊവിഡ് രോഗമില്ലെന്നും ബാബാ രാംദേവ് പറയുന്നു. ശ്വാസം ഉള്ളിലേക്കെടുത്ത് കുറച്ച് സമയം പിടിച്ചുനിര്‍ത്തിയ ശേഷം ക്രമേണ പുറത്തേക്കു വിടുന്നത് ഒരു സ്വയം കൊവിഡ് പരിശോധനാ രീതിയാണെന്നും അദ്ദേഹം പറഞ്ഞു. രക്തസമ്മര്‍ദം, പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവ ഉള്ളവര്‍ക്ക് 30 സെക്കന്‍ഡും അല്ലാത്തവര്‍ക്ക് ഒരു മിനുട്ടും ശ്വാസം പിടിച്ചുനിര്ത്താനാകുന്നുവെങ്കില് അവര്‍ക്കു കൊവിഡ് ഇല്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. നേരത്തെ, കൊവിഡ് പശ്ചാത്തലത്തില്‍ ഡെറ്റോള്‍ സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിനു പകരം പതഞ്ജലിയുടെ ഉല്പന്നം ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടും ബാബാ രാംദേവ് രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."