HOME
DETAILS
MAL
ഗള്‍ഫിലേക്ക് 1,000 രൂപയുടെ മരുന്നെത്തിക്കാന്‍ ചുരുങ്ങിയ നിരക്ക് 3,000 രൂപ
backup
April 26 2020 | 01:04 AM
കൊണ്ടോട്ടി: ഗള്‍ഫിലുളള പ്രവാസികള്‍ക്ക് ആയിരം രൂപയുടെ മരുന്നെത്തിക്കാന്‍ ചുരുങ്ങിയ നിരക്ക് 3000 രൂപ.
നോര്‍ക്ക വഴി പ്രവാസികള്‍ക്ക് ഗള്‍ഫിലേക്ക് മരുന്നെത്തിക്കാന്‍ ആരംഭിച്ച ചിലവു കുറഞ്ഞ ഡി.എച്ച്.എല്‍ കൊറിയര്‍ സര്‍വിസിനാണ് മരുന്നുകളുടെ വിലയേക്കാളേറെ പണം നല്‍കേണ്ടിവരുന്നത്.സഊദി അറേബ്യയിലേക്ക് 4500 രൂപയും യു.എ.ഇയിലേക്ക് 3000 മുതല്‍ 3800 രൂപവരെയുമാണ് ചാര്‍ജ് ഈടാക്കുന്നത്. പാക്ക് ചെയ്ത മരുന്ന്, ഒറിജിനല്‍ ബില്‍, ഡോക്ടറുടെ കുറിപ്പടി, അയക്കുന്ന ആളിന്റെ ആധാര്‍ കോപ്പി എന്നിവ എത്തിച്ചാല്‍ വിദേശത്തുള്ളവര്‍ക്ക് ഡോര്‍ടു ഡോര്‍ വിതരണം വഴി മരുന്ന് എത്തിക്കും. പതിവ് കൊറിയര്‍ നിരക്കില്‍നിന്നു 500 മുതല്‍ ആയിരം രൂപവരെ കുറച്ചാണ് മരുന്നുകള്‍ക്ക് വാങ്ങുന്നതെന്നാണ് കൊറിയര്‍ സര്‍വിസ് കമ്പനിയുടെ അവകാശ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."