അവര്‍ സ്വര്‍ഗീയ കവാടങ്ങള്‍
വിശുദ്ധ റമദാനിലെ കാരുണ്യത്തിന്റെ പത്തിലാണ് നാം നിലകൊള്ളുന്നത്. ഭൂമിയിലുള്ളവരോട് കരുണചെയ്യലാണ് ആകാശത്ത് നിന്ന് കാരുണ്യം ലഭിക്കാനുള്ള മാര്‍ഗമെന്നു തിരുനബി (സ) പറഞ്ഞിട്ടുണ്ട്. മനുഷ്യരോടും മറ്റു ജീവികളോടും കരുണയോടെ വര്‍ത്തിക്കാന്‍ മനസ്സില്‍ അലിവുള്ളവര്‍ക്കെ സാധ്യമാകൂ.
നമ്മുടെ ജീവിതത്തില്‍ സ്‌നേഹപൂര്‍വ്വം സമീപിക്കേണ്ടവരും കരുണയോടെ വര്‍ത്തിക്കേണ്ടവരുമാണ് നമ്മുടെ മാതാപിതാക്കള്‍. കാരുണ്യത്തിന് അറബിയില്‍ 'റഹ്മത്' എന്നാണല്ലോ പറയുക. എന്നാല്‍ ഗര്‍ഭ പാത്രത്തിന് 'റഹിം' എന്നാണ് പറയുന്നത്. കുടുംബബന്ധത്തിനും ഇതേ വാചകം തന്നെയാണ് ഉപയോഗിക്കാറ്. നാം വളര്‍ന്ന് രൂപം പ്രാപിച്ച ഗര്‍ഭപാത്രം ചുമക്കുന്ന നമ്മുടെ ഉമ്മയില്‍ നിന്നാണ് കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും ആദ്യപാഠങ്ങള്‍ പഠിച്ചതും, അവയുടെ ഉന്നത രൂപങ്ങള്‍ അനുഭവിച്ചതും. കരുണയും ഗര്‍ഭപാത്രവും വലിയ ബന്ധമുണ്ടെന്ന് നമ്മുടെ ജീവിതാനുഭവം കൂടിയാണ്. അത് കൊണ്ടാണ് 'ജനങ്ങളില്‍ ഞാന്‍ നല്ല നിലയില്‍ വര്‍ത്തിക്കേണ്ടത് ആരോടാണ്' എന്ന ചോദ്യത്തിന് മൂന്ന് തവണയും 'നിന്റെ മാതാവ്' എന്ന് തിരുനബി(സ) പ്രതികരിച്ചത് (ബുഖാരി, മുസ്‌ലിം). ഇവ്വിഷയത്തില്‍ മാതാവിന് ശേഷം പിതാവിനെയും നബി (സ) ചേര്‍ത്ത്പറഞ്ഞിട്ടുണ്ട്. ഒരു സ്ത്രീക്ക് മാതാവ് എന്ന അത്യുന്നത പദവി ലഭിച്ചത് അവളുടെ മക്കളുടെ പിതാവ് കാരണമാണ്. അത്‌കൊണ്ട് ഉപ്പയോടും കരുണയോടെ മാത്രമേ നാം വര്‍ത്തിക്കാവൂ.
തന്നെ മാത്രം ആരാധിക്കണമെന്നു പറഞ്ഞതിന്റെ കൂടെയാണ് ഖുര്‍ആനില്‍ മാതാപിതാക്കളോട് സ്‌നേഹത്തോടെ വര്‍ത്തിക്കണമെന്ന് അല്ലാഹു കല്പിച്ചത്. ഖുര്‍ആനില്‍ ഒരുമിച്ചു പറയപ്പെട്ട രണ്ട് കല്‍പ്പനകളില്‍ ഒന്ന് മാത്രം നിര്‍വഹിച്ചാല്‍ അതിനുള്ള പ്രതിഫലം പോലും പൂര്‍ണമായി ലഭിക്കില്ലെന്നാണ് ഇബ്‌നുഅബ്ബാസ്(റ) പറഞ്ഞത്. അഥവാ; ആരാധനകള്‍ക്കൊപ്പം മാതാപിതാക്കളോട് കാരുണ്യം ചെയ്യേണ്ടതും നമുക്ക് നിര്‍ബന്ധമാണ് എന്നര്‍ഥം.സൂറത്തുല്‍ ഇസ്‌റാഇല്‍ വന്ന ആ കല്‍പനയുടെ (17: 23) പ്രയോഗരീതിയും അല്ലാഹു വിശദീകരിച്ചിട്ടുണ്ട്. 'അവരിലൊരാളോ ഇരുവരും തന്നെയോ വാര്‍ധക്യപ്രാപ്തരായി നിന്റെ സമീപത്തുണ്ടാകുന്നുവെങ്കില്‍ അവരോട് ച്ഛെ എന്നുപോലും പറയുകയോ കയര്‍ത്തു സംസാരിക്കുകയോ ചെയ്യരുത്; ആദരപൂര്‍ണമായ വാക്കുകള്‍ പറയുകയും കാരുണ്യപൂര്‍വം വിനയത്തിന്റെ ചിറകുകള്‍ അവരിരുവര്‍ക്കും താഴ്ത്തിക്കൊടുക്കുകയും ചെയ്യുക'. അവരോട് പറയുന്ന വാക്കുകള്‍ പോലും സൂക്ഷിച്ചായിരിക്കണമെന്നും, പെരുമാറ്റം കാരുണ്യപൂര്‍വമായിരിക്കണമെന്നും അതില്‍ നിന്ന് ബോധ്യമായി. അതോടൊപ്പം 'രക്ഷിതാവേ ഇവരിരുവരും എന്നെ ചെറുപ്പത്തില്‍ പോറ്റിവളര്‍ത്തിയതു പോലെ ഇവര്‍ക്ക് നീ കാരുണ്യം ചൊരിയേണമേ' എന്ന് നിരന്തരം പ്രാര്‍ഥിക്കുകയും വേണമെന്ന് പറയുകയും പ്രാര്‍ഥനാ വചനം കൂടി അല്ലാഹു പഠിപ്പിച്ചു തരികയും ചെയ്തു. ചെറുപ്പത്തില്‍ അവര്‍ നമുക്ക് വേണ്ടി സഹിച്ച ത്യാഗങ്ങള്‍ അല്ലാഹുവിന്റെ കാരുണ്യം ലഭിക്കാന്‍ മാത്രമുണ്ടെന്ന് കാരുണ്യവാന്‍ തന്നെ ബോധ്യപ്പെടുത്തുകയാണ്.
സൂറത്ത് ലുഖ്മാനില്‍ അല്ലാഹുവിനോട് കൃതജ്ഞത പ്രകടിപ്പിക്കുന്നതോടൊപ്പം മാതാപിതാക്കള്‍ക്കും കൃതജ്ഞത കാണിക്കണമെന്ന് അല്ലാഹു പറയുന്നുണ്ട് (31: 14). സുഫ്‌യാനുബ്ന്‍ ഉയൈയ്‌ന (റ) പറയുന്നു: 'മനുഷ്യന്‍ ഫര്‍ള് നിസ്‌കരിച്ചാല്‍ അല്ലാഹുവിനോടുള്ള നന്ദിയും, അതിന് ശേഷം മാതാപിതാക്കള്‍ക്ക് വേണ്ടി ദുആ ചെയ്താല്‍ അവരോടുള്ള നന്ദിയും തീര്‍ത്തവനാകും'. മാതാപിതാക്കളെ കരുണയോടെ നോക്കുന്നത് പോലും വലിയ പുണ്യമാണ്. 'മാതാപിതാക്കളെ കരുണയോടെ നോക്കുന്നവന് സമ്പൂര്‍ണ ഹജ്ജിന്റെ പ്രതിഫലമുണ്ട്' എന്ന് ഹദീസുകളില്‍ കാണാം (ബൈഹഖി). ഒരുവട്ടം നോക്കിയാല്‍ ഒരു ഹജ്ജിന്റെ കൂലിയെന്നു പറഞ്ഞപ്പോള്‍ നൂറ് വട്ടം നോക്കിയാല്‍ അത്രയും ലഭിക്കുമോ എന്ന് ചോദിച്ച സ്വഹാബികളോട് അതെ എന്ന രൂപത്തിലാണ് തിരുനബി(സ) പ്രതികരിച്ചത്.
ഏറ്റവും കൂടുതല്‍ ഹദീസുകള്‍ ഉദ്ധരിച്ച ഖ്യാതി നേടിയ അബൂഹുറൈറ(റ) വീട്ടില്‍ നിന്ന് പുറത്ത്‌പൊരുമ്പോഴും തിരിച്ചു ചെല്ലുമ്പോഴും ഉമ്മാക്ക് സലാം പറഞ്ഞു, 'എന്നെ ചെറുപ്പത്തില്‍ പരിപാലിച്ചതിന് അങ്ങേക്ക് അല്ലാഹു കരുണ ചെയ്യട്ടെ' എന്ന് പ്രാര്‍ഥിക്കും, അപ്പോള്‍ ഉമ്മ സലാം മടക്കിയിട്ട് 'ഈ പ്രായത്തില്‍ എന്നെ പരിരക്ഷിക്കുന്നതിന് പകരം അല്ലാഹുവിന്റെ തൃപ്തി നിനക്ക് ലഭിക്കട്ടെ' എന്ന് തിരികെ പ്രാര്‍ഥിക്കുമായിരുന്നു (അല്‍ അദബുല്‍ മുഫ്‌റദ്). ഉമ്മയുടെ മരണം വരെ അദ്ദേഹം ഹജ്ജിന് പോലും പോയിട്ടില്ല എന്ന് ചരിത്രത്തില്‍ കാണാം.
മാതാപിതാക്കള്‍ക്ക് വേണ്ടി നിരന്തരം ദുആ ചെയ്യുന്നത് അവരോട് നന്ദി കാണിക്കുന്നതിന്റെ ഭാഗമാണ്. മാതാപിതാക്കളോട് കാരുണ്യത്തോടെ വര്‍ത്തിക്കുമ്പോള്‍ അവര്‍ നടത്തുന്ന പ്രാര്‍ത്ഥനകള്‍ നമുക്ക് ജീവിത സൗഭാഗ്യങ്ങള്‍ സമ്മാനിക്കും. നിരവധി ചരിത്രസാക്ഷ്യങ്ങള്‍ നമുക്ക് കാണാവുന്നതാണ്. വിജ്ഞാനലോകത്ത് വിശ്രുതനായ ഇമാം നവവി, ആത്മീയലോകത്തെ 'ഖുതുബ്' പദവിയിലെത്തിയാണ് മരണം വരിച്ചതെന്ന് പണ്ഡിതര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആ പദവിയിലെത്തുന്നതില്‍ അവരുടെ ഉമ്മയുടെ ദുആക്ക് വലിയ സ്വാധീനവുമുണ്ട്. ഉത്തരം കിട്ടുമെന്ന് സുനിശ്ചിതമായ പ്രാര്‍ഥനകളില്‍ മാതാപിതാക്കളുടെ പ്രാര്‍ഥനയുമുണ്ട്. മഹത്തുക്കള്‍ മാതാപിതാക്കള്‍ക്ക് സേവനം ചെയ്യുന്നതിലും, അവരെ പരിപാലിക്കുന്നതിലും കൂടുതല്‍ ശ്രദ്ധ പുലര്‍ത്തിയത് അത് കാരണം ഇരുലോകത്തുമുണ്ടാകുന്ന നേട്ടം മനസ്സിലാക്കിത്തന്നെയാണ്. ഇയാസ്ബ്‌നു മുആവിയ (റ)യുടെ ഉമ്മ മരിച്ചപ്പോള്‍ അദ്ദേഹം അസാധാരണമാം വിധം കരഞ്ഞു. കാരണം ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: 'സ്വര്‍ഗത്തിലേക്ക് എനിക്ക് തുറന്ന് വച്ചിരുന്ന രണ്ട് കവാടങ്ങളില്‍ ഒന്ന് അടക്കപ്പെട്ടുവല്ലോ എന്ന് ആലോചിച്ചാണ്'!
മാതാവിന്റെ കാല്‍ ചുവട്ടിലാണ് സ്വര്‍ഗമെന്ന തിരുവചനവും, മാതാപിതാക്കളുടെ തൃപ്തിയിലാണ് അല്ലാഹുവിന്റെ തൃപ്തിയെന്ന തിരുവരുളും ഈ ലോക്ക് ഡൗണ്‍ കാലത്ത് നമുക്ക് ഉള്‍പ്രേരകങ്ങളാവട്ടെ. അല്ലാഹുവിന്റെ കരുണാ കടാക്ഷം വര്‍ഷിച്ചു ധന്യരാവാന്‍ നമുക്കും മാതാപിതാക്കള്‍ക്കും സാധ്യമാവട്ടെ...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ദുബൈ സഫാരി പാർക്ക് തുറന്നു
uae
• 2 months agoഎഡിജിപിയെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ; ഡിജിപിയുടെ റിപ്പോര്‍ട്ട് വന്നതിനുശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി
Kerala
• 2 months agoകറന്റ് അഫയേഴ്സ്-02-10-2024
PSC/UPSC
• 2 months agoദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറ്റസ്‌റ്റേഷൻ കേന്ദ്രം പുതിയ സ്ഥലത്തേക്ക് മാറ്റി
uae
• 2 months agoവർദ്ധിച്ചുവരുന്ന സംഘർഷങ്ങളിലും യുദ്ധഭീതിയിലും വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്ത് യുഎഇയിലെ എയർലൈനുകൾ
uae
• 2 months agoഇറാന്റെ മിസൈലാക്രമണം; ഡല്‍ഹിയിലെ ഇസ്‌റാഈല്‍ എംബസിയുടെ സുരക്ഷ വര്‍ധിപ്പിച്ചു
National
• 2 months agoകേന്ദ്ര സര്‍ക്കാര്‍ 32849 രൂപ ധനസഹായം നല്‍കുന്നുവെന്ന് വ്യാജ പ്രചാരണം
National
• 2 months agoഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 2000 കോടി രൂപ വിലവരുന്ന കൊക്കെയ്ന്‍
National
• 2 months ago'തെറ്റ് ചെയ്‌തെങ്കില്‍ കല്ലെറിഞ്ഞു കൊല്ലട്ടെ, ഒരു രൂപ പോലും അര്‍ജുന്റെ പേരില്‍ പിരിച്ചിട്ടില്ല', പ്രതികരിച്ച് മനാഫ്
Kerala
• 2 months agoപാര്‍ട്ടിയോടോ മുന്നണിയോടോ നന്ദികേട് കാണിക്കില്ല; സി.പി.എമ്മിന്റെ സഹയാത്രികനായി മുന്നോട്ട് പോകും, കെ ടി ജലീല്‍
Kerala
• 2 months ago'മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം'; പൊലീസ് മേധാവിക്ക് പരാതി നല്കി യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസും
Kerala
• 2 months agoമഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 2 months ago'പോരാട്ട ചരിത്രത്തിലെ അസാധാരണനാള്‍' ഇറാന് ആക്രമണത്തില്‍ പ്രതികരിച്ച് അബു ഉബൈദ; ഗസ്സന്‍ തെരുവുകളില്‍ ആഹ്ലാദത്തിന്റെ തക്ബീര്‍ ധ്വനി
International
• 2 months agoമഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍, മസ്റ്ററിങ് നടത്തിയോ എന്ന് ഓണ്‍ലൈന്‍ വഴി അറിയാം
Kerala
• 2 months ago'മുഖ്യമന്ത്രിക്ക് പി.ആര് ഏജന്‍സിയുടെ ആവശ്യമില്ല, തെറ്റ് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ കണ്ണാടി നോക്കിയെങ്കിലും ഏറ്റു പറയണം' രൂക്ഷ വിമര്‍ശനവുമായി റിയാസ്
Kerala
• 2 months ago'ദ ഹിന്ദു'വിന്റെ മാപ്പ് മാത്രം, പി.ആര് ഏജന്‍സിയെ പരാമര്‍ശിക്കാതെ 'ദേശാഭിമാനി'
Kerala
• 2 months agoചലോ ഡല്‍ഹി മാര്‍ച്ച് തടഞ്ഞു
Kerala
• 2 months agoജീവിതശൈലി സർവേക്ക് വേറെ ആളെ നോക്കൂ; കൂലിയില്ല, സർവേ നിർത്തി ആശാപ്രവർത്തകർ
Kerala
• 2 months agoഹനിയ്യ, നസ്റുല്ല കൊലപാതകങ്ങള്‍ക്കുള്ള മറുപടി, ഇസ്റാഈലിന് മേല്‍ തീമഴയായത് 200ലേറെ ബാലിസ്റ്റിക് മിസൈലുകള്‍, പേടിച്ച് ബങ്കറിലൊളിച്ച് നെതന്യാഹുവും സംഘവും
ഒരു കേടിയിലേറെ ജനതയും ബങ്കറുകളില്‍