സന്നദ്ധപ്രവര്‍ത്തനങ്ങളുമായി ടി.പി രക്തസാക്ഷിദിനം ആചരിക്കും
വടകര: ടി.പി ചന്ദ്രശേഖരന്റെ എട്ടാം രക്തസാക്ഷി ദിനം വിവിധ പരിപാടികളോടെ ആചരിക്കുവാന്‍ ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. ലോക്ഡൗണ്‍ സാഹചര്യത്തില്‍ കൂടുതല്‍ ജനപങ്കാളിത്തത്തോടു കൂടിയുള്ള പരിപാടികള്‍ ഒഴിവാക്കി അനുവദനീയമായ വിധം പരിപാടികള്‍ സംഘടിപ്പിക്കുവാനാണ് തീരുമാനം. ഏപ്രില്‍ 28 മുതല്‍ മെയ് നാല് വരെ കൊവിഡ് പ്രതിരോധ സന്നദ്ധ പ്രവര്‍ത്തനവാരമായി വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും.
മെയ് നാലിന് കാലത്ത് സ്മൃതി മണ്ഡപത്തില്‍ പുഷ്പചക്ര സമര്‍പ്പണം, രക്തസാക്ഷി പ്രതിജ്ഞ, ദീപശിഖ തെളിയിക്കല്‍, പ്രഭാതഭേരി എന്നിവയും വൈകിട്ട് ആറ് മുതല്‍ അനുസ്മരണ സമ്മേളനം ഓണ്‍ലൈനായി സംഘടിപ്പിക്കുവാനും തീരുമാനിച്ചു. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മംഗത്‌റാംപസ്‌ല സംസ്ഥാന സെക്രട്ടറി എന്‍.വേണു, പ്രസിഡന്റ് ടി.എല്‍ സന്തോഷ്, കെ.സി ഉമേഷ് ബാബു, കെ.എസ് ഹരിഹരന്‍, അഡ്വ.പി. കുമാരന്‍ കുട്ടി തുടങ്ങിയ നേതാക്കള്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."