ശമ്പളം തിരികെ നല്‍കുന്നത് പിന്നീട് തീരുമാനിക്കുമെന്ന് ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ഒരു മാസത്തെ ശമ്പളം പിടിക്കുമെന്ന ഉത്തരവില്‍ പുനഃപരിശോധനയില്ലെന്ന് ധനമന്ത്രി തോമസ് ഐസക്.
പിടിക്കുന്ന ശമ്പളം തിരികെ നല്‍കും. അത് എപ്പോള്‍ നല്‍കണമെന്ന കാര്യം പിന്നീട് തീരുമാനിക്കും.ശമ്പളം പിടിക്കലല്ല, കൊടുക്കേണ്ട ശമ്പളത്തിന്റെ ഒരു ഭാഗം മാറ്റിവയ്ക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിസന്ധി നേരിടാന്‍ സര്‍ക്കാരിന് ഇത്തരം നടപടികള്‍ സ്വീകരിക്കേണ്ടിവരും. സാലറി ചലഞ്ച് എന്ന ആശയത്തോട് പ്രതിപക്ഷമടക്കം പ്രതിഷേധമുയര്‍ത്തിയ സാഹചര്യത്തിലാണ് ഇങ്ങനൊരു തീരുമാനം സര്‍ക്കാരിന് എടുക്കേണ്ടിവന്നത്.
മാറ്റിവച്ച ശമ്പളം പി.എഫില്‍ ലയിപ്പിക്കുന്നത് ഉള്‍പ്പടെ പല മാര്‍ഗങ്ങളുണ്ട്. ഉത്തരവു കത്തിച്ച അധ്യാപകരുടെ നിലപാടിനെ മന്ത്രി വിമര്‍ശിച്ചു.
മാതൃകായാകേണ്ട അധ്യാപകര്‍ മോശം മാനസിക നിലയിലേക്ക് മാറരുത്. സമൂഹത്തില്‍ വരുമാനമില്ലാത്ത വലിയൊരു വിഭാഗത്തെ സഹായിക്കേണ്ടതുണ്ട്. കെ.എസ്.ആര്‍.ടി.സിയെ സര്‍ക്കാര്‍ സഹായിക്കും. ശമ്പളം മുടങ്ങുന്ന സാഹചര്യം ഉണ്ടാകില്ല. 20000ല്‍ താഴെ ശമ്പളമുള്ളവര്‍ക്ക് ശമ്പളം മാറ്റിവയ്ക്കല്‍ ബാധകമല്ല. എന്നാല്‍ ഇതിനും സന്നദ്ധത അറിയിച്ചവരുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."