പ്രവാസികളുടെ തിരിച്ചുവരവ് കേരളത്തിന് കേന്ദ്രത്തിന്റെ അഭിനന്ദനം
തിരുവനന്തപുരം: തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായി കേരളം ഒരുക്കിയ സംവിധാനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ അഭിനന്ദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെ കേന്ദ്രം സംതൃപ്തിയോടെ കാണുന്നു. ഇന്നലെ കേന്ദ്ര കാബിനറ്റ് സെക്രട്ടറിയും ചീഫ് സെക്രട്ടറിമാരുമായുള്ള വിഡിയോ കോണ്‍ഫറന്‍സില്‍ കേരളത്തെ അഭിനന്ദിച്ചു. പ്രവാസികളുടെ തിരിച്ചുവരവ് സംബന്ധിച്ച് വിശദമായ കാര്യങ്ങള്‍ കേരളം അവതരിപ്പിച്ചിരുന്നു. ഇത് മറ്റു സംസ്ഥാനങ്ങള്‍ മാതൃകയാക്കേണ്ടതാണെന്നും പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്ന കാര്യത്തില്‍ ക്രിയാത്മക നടപടിയുണ്ടാകുമെന്ന് വിദേശകാര്യ സെക്രട്ടറി അറിയിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ വീണ്ടും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. സാമ്പത്തിക പാക്കേജിന്റെ കാര്യത്തില്‍ ഫലപ്രദമായ നടപടിയുണ്ടായിട്ടില്ല. ഇന്നലെ നടന്ന ചര്‍ച്ചയിലും ചില ആവശ്യങ്ങള്‍ ഉന്നയിച്ചു. മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്തിന്റെ വിവിധ മേഖലകള്‍ പ്രതിസന്ധിയിലാണ്. പ്രവാസികള്‍ വന്നാല്‍ പുനരധിവസിപ്പിക്കേണ്ട അവസ്ഥയുണ്ട്. ചില പ്രത്യേക മേഖലകളില്‍ പാക്കേജ് വേണ്ടിവരും. മറ്റു രാജ്യങ്ങളില്‍ നിന്ന് മലയാളികള്‍ക്ക് എത്താന്‍ നോര്‍ക്കയുടെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നതുപോലെ മറ്റു സംസ്ഥാനങ്ങളില്‍ കഴിയുന്നവര്‍ക്കും നാട്ടിലെത്താനുള്ള അവസരമൊരുക്കും. വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം എത്രയെന്നു കണക്കാക്കി എങ്ങനെ ഇവരെ തിരിച്ചെത്തിക്കണമെന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."