സമൂഹ വ്യാപന പരിശോധനയില്‍ മലബാറിന് മുന്‍ഗണന ഐ.സി.എം.ആര്‍ പഠനം തൃശൂരിലും പാലക്കാട്ടും
തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി കൊവിഡ്19 സ്ഥിരീകരിച്ച കേരളത്തെ ഉള്‍പ്പെടുത്തി സമൂഹ വ്യാപനം സംബന്ധിച്ച ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ പഠനം. ആന്റിബോഡി ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിച്ച് ഐ.സി.എം.ആറിന്റെ അഖിലേന്ത്യാ തലത്തില്‍ രോഗ വ്യാപനം സംബന്ധിച്ച പഠനം 22 ജില്ലകളിലാണ് നടക്കുന്നത്. കേരളത്തില്‍നിന്ന് കൊവിഡ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത തൃശൂരിനെയും അതിര്‍ത്തി പങ്കിടുന്ന പാലക്കാടിനെയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. 40 ക്ലസ്റ്ററുകളില്‍ പത്ത് ആളുകളെ വീതമാണ് തെരഞ്ഞെടുക്കുന്നത്. തൃശൂര്‍ ജില്ലയില്‍ നിലവില്‍ രോഗികള്‍ ഇല്ല. എന്നാല്‍ 15 പേര്‍ ആശുപത്രിയിലും 802 പേര്‍ വീടുകളിലും നിരീക്ഷണത്തിലുണ്ട്. ആറ് കൊവിഡ് രോഗികള്‍ ചികിത്സയിലുള്ള പാലക്കാട് ആശുപത്രിയിലുള്ള 69 പേര്‍ ഉള്‍പ്പടെ 3501 പേര്‍ നിരീക്ഷണത്തിലുണ്ട്.
രോഗ വ്യാപനം സംബന്ധിച്ച പരിശോധനകള്‍ക്ക് മലബാര്‍ ജില്ലകളില്‍ കൂടുതല്‍ മുന്‍ഗണന നല്‍കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചു. കൂടുതല്‍ രോഗികളും സമ്പര്‍ക്ക പട്ടികയിലുള്ളവരും കൂടുതലായി മലബാര്‍ ജില്ലകളിലാണ് ഉള്ളത്.
വ്യാപനം സംബന്ധിച്ച പരിശോധനയ്ക്കായി 12,480 ആന്റിബോഡി ടെസ്റ്റ് കിറ്റുകളാണ് ഐ.സി.എം.ആര്‍ കേരളത്തിന് ആദ്യ ഘട്ടമായിനല്‍കിയിരിക്കുന്നത്. ഇതില്‍ 4,500 കിറ്റുകള്‍ കാസര്‍കോട്. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്ക് നല്‍കി. 7,500 കിറ്റുകള്‍ രോഗവ്യാപനത്തിന്റെ ഗവേഷണത്തിനായി ഉപയോഗിക്കും. ഇത് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായി കഴിയുമ്പോഴായിരിക്കും ഉപയോഗിക്കുക. കൂടുതല്‍ കിറ്റുകള്‍ സംസ്ഥാനം ഐ.സി.എം.ആറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായിരിക്കുന്നതിനാല്‍ ഇതുവരെയുള്ള ഘട്ടങ്ങള്‍ പഠിച്ചുവേണം സംസ്ഥാനത്തിന് മുന്നോട്ടു പോകാന്‍. പ്രാഥമിക സമ്പര്‍ക്കം കൂടുതലായി കണ്ടെത്തിയത് 20 പഞ്ചായത്തുകളിലാണ്. സംസ്ഥാനത്ത് 14 സ്വകാര്യ ലാബുകളില്‍ മോള്‍ ബയോ ടെസ്റ്റിന് സൗകര്യം ഉണ്ടെന്ന് അറിയിച്ചിട്ടുണ്ട്. പെട്ടെന്ന് ചെയ്യാന്‍ കഴിയുന്ന ജീന്‍ എക്‌സ്പ്രസ് ടെസ്റ്ററാണ് ഇവ. ഐ.സി.എം.ആറിന്റെ അംഗീകാരത്തിന് അനുസരിച്ച് ഇവിടെ പരിശോധനകള്‍ക്ക് അനുവാദം നല്‍കാനാണ് ഒരുങ്ങുന്നത്. ഒരു കൂട്ടം ആളുകളുടെ സാംപിളുകള്‍ ഒരുമിച്ച് ചെയ്യുന്നതിനുള്ള പൂള്‍ ടെസ്റ്റ് പരീക്ഷണാര്‍ഥം ആലപ്പുഴ വൈറോളജി ലാബില്‍ നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."