HOME
DETAILS

ക്രമക്കേട്: 186 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരേ നടപടി

  
backup
April 26 2020 | 01:04 AM

%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%9f%e0%b5%8d-186-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%be%e0%b4%b0-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be

 


തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെയുള്ള വ്യാപാര സ്ഥാപനങ്ങളില്‍ ക്രമക്കേട് നടക്കുന്നതായി വിജിലന്‍സ് കണ്ടെത്തല്‍. കഴിഞ്ഞ ദിവസം 414 വ്യാപാര സ്ഥാപനങ്ങളില്‍ വിജിലന്‍സ് പരിശോധന നടത്തിയതില്‍ 186 സ്ഥാപനങ്ങളിലാണ് ക്രമക്കേട് കണ്ടെത്തിയത്. ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ സ്ഥാപന ഉടമകള്‍ക്കെതിരെ നടപടിക്ക് വിജിലന്‍സ് ശുപാര്‍ശ ചെയ്തു.
തിരുവനന്തപുരം ജില്ലയില്‍ 67 വ്യാപാരസ്ഥാപനങ്ങള്‍ക്കെതിരെയും, കൊല്ലത്ത് 31ഉം, കോട്ടയത്ത് 22ഉം, കോഴിക്കോട്ട് 13ഉം, എറണാകുളത്ത് 12ഉം ഉള്‍പ്പെടെയാണ് 186 സ്ഥാപനങ്ങള്‍ക്കെതിരെ നടപടികള്‍ക്ക് വിജിലന്‍സ് ശുപാര്‍ശ ചെയ്തത്.
പരിശോധനയില്‍ ചില വ്യാപാരികള്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കൂടുതല്‍ ഈടാക്കുന്നതായും, ചിലര്‍ വന്‍തോതില്‍ സാധനങ്ങള്‍ വാങ്ങി സംഭരിക്കുന്നതായും കണ്ടെത്തി. ഒട്ടുമിക്ക വ്യാപാര സ്ഥാപനങ്ങളും വില വിവര പട്ടിക പ്രദര്‍ശിപ്പിച്ചിട്ടില്ല. മാത്രമല്ല, പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും അമിത വില ഈടാക്കുന്നു.
വില പ്രദര്‍ശിപ്പിച്ചിട്ടുള്ള കടകളില്‍ വിലവിവര പട്ടികയില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ തുകയാണ് ചില നിത്യോപയോഗ സാധനങ്ങള്‍ക്ക് ഈടാക്കി വരുന്നതെന്നും വിജിലന്‍സ് കണ്ടെത്തി. വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരുമെന്ന് വിജിലന്‍സ് ഡയരക്ടര്‍ അനില്‍ ശ്രീകാന്ത് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  13 minutes ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  25 minutes ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  32 minutes ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  43 minutes ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  an hour ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  an hour ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  an hour ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  2 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  3 hours ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  4 hours ago