HOME
DETAILS

ക്ഷയരോഗികളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ കേന്ദ്ര നിര്‍ദേശം

  
backup
April 26 2020 | 01:04 AM

%e0%b4%95%e0%b5%8d%e0%b4%b7%e0%b4%af%e0%b4%b0%e0%b5%8b%e0%b4%97%e0%b4%bf%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%82%e0%b4%9f%e0%b5%81%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d

 


കൊച്ചി: കൊവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനത്തിനിടെ ക്ഷയ രോഗബാധയ്ക്ക് ചികിത്സ തേടുന്നവരെ കൂടുതല്‍ ശ്രദ്ധിക്കാന്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സംസ്ഥാനത്തിന് നിര്‍ദേശം നല്‍കി.
ചുമ, പനി, ശ്വാസംമുട്ടല്‍ തുടങ്ങിയവ കൊവിഡിനെന്നപോലെ ക്ഷയരോഗത്തിനും ഉണ്ടാവുന്നുണ്ട്. ക്ഷയ രോഗത്തിന് ചികിത്സയിലുള്ളവര്‍ക്ക് കൊവിഡ് പിടിപെടാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് കേന്ദ്ര നിര്‍ദേശം. പൊതുവേ ശ്വാസം മുട്ടല്‍ ഉള്ള രോഗികളില്‍ കൊവിഡ് ബാധയുണ്ടായാല്‍ ഗുരുതരമാവുമെന്ന് നേരത്തേതന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്.
ക്ഷയ രോഗികള്‍ ഇന്ത്യയില്‍ ചില സംസ്ഥാനങ്ങളില്‍ കൂടുതലാണെന്ന് കണ്ടാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ്.
കേരളത്തില്‍ നിലവില്‍ ക്ഷയരോഗ ബാധ അടുത്തിടെ ചില ഒറ്റപ്പെട്ട കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
കൊവിഡ് ശ്വാസകോശ സംബന്ധമായ രോഗമായാണ് മരണത്തിന് കാരണമാകുന്നത്. ക്ഷയരോഗവും ശ്വാസകോശ രോഗമായതിനാല്‍ ഏറെ സൂക്ഷിക്കേണ്ടതുണ്ടെന്നാണ് മുന്നറിയിപ്പ്. പുതുതായി ക്ഷയരോഗം സ്ഥിരീകരിച്ചവര്‍ക്കും ചികിത്സയിലുളളവര്‍ക്കും ഒരു മാസത്തേക്കുള്ള മരുന്നുകള്‍ നല്‍കണമെന്നും നിര്‍ദേശമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രോഷം..വേദന..ഒടുങ്ങാത്ത നിസ്സഹായതയില്‍ ഫലസ്തീന്‍; ഗസ്സയില്‍ കഴിഞ്ഞ ദിവസം കൊന്നൊടുക്കിയത് 40ലേറെ പേരെ

International
  •  a month ago
No Image

ട്രോളിയിൽ മുങ്ങി സന്ദീപ് വാര്യർ

Kerala
  •  a month ago
No Image

വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം; കലാശക്കൊട്ട് 'മാസ്' ആക്കാന്‍ മുന്നണികള്‍ 

Kerala
  •  a month ago
No Image

ദുരന്തഭൂമിയിലെ ഉദ്യോഗസ്ഥ ധൂർത്ത്; പല ബില്ലുകളും മുമ്പേ മാറിയെന്ന് സൂചന

Kerala
  •  a month ago
No Image

വിഡിയോ പാലക്കാട്ടെ പ്രചാരണായുധമാക്കി യു.ഡി.എഫ്

Kerala
  •  a month ago
No Image

പേജര്‍ ആക്രമണത്തിന് പിന്നില്‍ ഇസ്‌റാഈല്‍ തന്നെ; സമ്മതിച്ച് നെതന്യാഹു

International
  •  a month ago
No Image

കുട്ടികളുടെ ഇന്റർനെറ്റ് ദുരുപയോഗം: പൊലിഞ്ഞത് 38 ജീവൻ

Kerala
  •  a month ago
No Image

ചേലക്കരയിൽ വർഗീയ ലഘുലേഖയുമായി ന്യൂനപക്ഷ മോർച്ച: രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-11-2024

PSC/UPSC
  •  a month ago
No Image

റഷ്യൻ തലസ്ഥാനത്തെ ലക്ഷ്യമിട്ട് യുക്രൈൻ ഡ്രോൺ ആക്രമണം; തൊടുത്തത് 34 ഡ്രോണുകൾ

International
  •  a month ago