മാഹിയിലെ ജനങ്ങള്‍ ആശ്വാസത്തില്‍; തുറക്കാന്‍ പുതുവഴികള്‍ തേടി മദ്യമുതലാളിമാര്‍
വടകര: ദേശീയ, സംസ്ഥാന പാതയോരത്തെ മദ്യവില്‍പന സുപ്രിംകോടതി നിരോധിച്ചതോടെ മാഹിയില്‍ താഴു വീണത് ബാറുകള്‍ ഉള്‍പ്പെടെ 32 മദ്യവില്‍പന ശാലകള്‍ക്ക്.
പുതിയ ഉത്തരവില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നതും മാഹിയിലെ സ്ത്രീകളും കുട്ടികളുമാണ്. ജോലിക്ക് പോയി വൈകുന്നേരം തിരിച്ചുവരുന്ന സ്ത്രീകള്‍ക്ക് മാഹി ടൗണ്‍ കടന്നുകിട്ടാന്‍ സാഹസമായിരുന്നു. ഇതിന് ഒരവസാനം കണ്ട സുപ്രിംകോടതിയോട് നന്ദിപറയുകയാണ് മാഹിയിലെ സ്ത്രീകള്‍. വൈകുന്നേരങ്ങളില്‍ സ്‌കൂളും ട്യൂഷന്‍ക്ലാസും വിട്ട് വരുന്ന കുട്ടികള്‍ക്കും ഇനി ആശ്വാസത്തോടെ മാഹിയിലൂടെ നടക്കാം.
യു.ഡി.എഫ് സര്‍ക്കാര്‍ ബാറുകള്‍ അടച്ചുപൂട്ടിയശേഷം മാഹിയില്‍ വന്‍ തിരക്കായിരുന്നു അനുഭവപ്പെട്ടത്. ഇത് മാഹി നിവാസികളുടെ സൈ്വര്യജീവിതത്തിന് ഭീഷണിയായിരുന്നു. വഴിയോരങ്ങളിലും മറ്റും നിരവധി പേര്‍ മദ്യപിച്ച് ബോധംകെട്ടു കിടക്കുന്ന കാഴ്ച പതിവായിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പകല്‍ സമയത്ത് പോലും വഴിനടക്കാന്‍ പറ്റാതായി. മാഹി പൊലിസിന്റെ നിയന്ത്രണമാണ് ഒരു പരിധിവരെ വലിയ കുഴപ്പങ്ങള്‍ക്ക് കാരണമാകാതിരുന്നത്.
മാഹിക്കു സമീപമുള്ള പന്തക്കലും പള്ളൂരുമൊന്നും ഇപ്പോഴത്തെ നിരോധനം ബാധകമല്ലാത്തത് കുടിയന്‍മാരെ അങ്ങോട്ട് ആകര്‍ഷിക്കുകയാണ്. ഇവിടങ്ങളില്‍ ഇനി വലിയ സാമൂഹ്യ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് മാഹിയിലെ മദ്യനിരോധന സംഘടനകള്‍ പറയുന്നത്. നിലവില്‍ പന്തക്കലും പള്ളൂരും ഇടുങ്ങിയ റോഡും ഇടവഴികളുമാണ്. മാഹിയിലെത്തുന്ന മദ്യപന്‍മാരില്‍ വലിയൊരു വിഭാഗം കൂടി ഇവിടേക്കെത്തിയാല്‍ വഴിയോരങ്ങളില്‍പോലും മദ്യപാനവും അടിപിടിയുമായിരിക്കുമെന്ന് മദ്യനിരോധന സംഘടനാ പ്രവര്‍ത്തകര്‍ ആശങ്കപ്പെടുന്നു.
പൊലിസും മാഹി ഭരണകൂടവും ഇടപെട്ടില്ലെങ്കില്‍ സ്ഥിതി വഷളാകുമെന്നും ഇവര്‍ കരുതുന്നു. അതേസമയം മാഹിയില്‍ താഴുവീണ മദ്യ ശാലകള്‍ തുറക്കാനുള്ള പുതുവഴികള്‍ തേടുകയാണ് ഉടമകള്‍. നിലവിലെ മദ്യശാലകള്‍ക്കെല്ലാം മാഹിയുടെ ഉള്‍വശങ്ങളില്‍ ഗോഡൗണുകള്‍ ഉണ്ട്. ഇവിടെ വില്‍പനകേന്ദ്രങ്ങളാക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിനെതിരേ മദ്യനിരോധന സമിതിയും നാട്ടുകാരും രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."