HOME
DETAILS

രവീന്ദ്രനാഥ്, അങ്ങ് അബ്ദുറബ്ബിന് മുന്നിലിരുന്ന് ഇംപോസിഷന്‍ എഴുതിപ്പഠിക്കണം

  
backup
April 03 2017 | 00:04 AM

%e0%b4%b0%e0%b4%b5%e0%b5%80%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%a8%e0%b4%be%e0%b4%a5%e0%b5%8d-%e0%b4%85%e0%b4%99%e0%b5%8d%e0%b4%99%e0%b5%8d-%e0%b4%85%e0%b4%ac%e0%b5%8d%e0%b4%a6

കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെയും അവരുടെ രക്ഷിതാക്കളെയും ആശങ്കയിലും നിരാശയിലുമാക്കിയ എസ്.എസ്.എല്‍.സി ചോദ്യ പേപ്പര്‍ ചോര്‍ച്ച വിദ്യാഭ്യാസ വകുപ്പിലെ കെടുകാര്യസ്ഥതയുടെയും, ക്രമക്കേടിന്റെയും, അഴിമതിയുടെയും ചിത്രമാണ് നമുക്ക് മുന്നില്‍ തുറന്ന് കാട്ടുന്നത്്. ഇക്കഴിഞ്ഞ എസ്.എസ്.എല്‍ സി, പ്ലസ് വണ്‍, പ്ലസ് ടു തുടങ്ങിയവയുടെ ചോദ്യ പേപ്പര്‍ തയാറാക്കുന്നതില്‍ വന്ന വീഴ്ച സര്‍ക്കാരിന്റെ തികഞ്ഞ അലംഭാവം കൊണ്ടും, കെ. എസ്. ടി. എ പോലുള്ള സര്‍ക്കാര്‍ വിലാസം സംഘടനകള്‍ക്ക് വിദ്യാഭ്യാസ വകുപ്പില്‍ കയറി നിരങ്ങാനുള്ള സാഹചര്യമൊരുക്കിക്കൊടുത്തതിന്റെയും ഫലമായിട്ടുണ്ടായതാണ്. കെ.എസ്.ടി.എ എന്ന സി.പി.എം അനുകൂല വിദ്യാഭ്യാസ സംഘടന മന്ത്രിയെക്കാളും, വകുപ്പിനെക്കാളും നിര്‍ണായക ശക്തിയായതിന്റെ ദുരന്തഫലം കൂടിയാണ് നമ്മള്‍ അനുഭവിച്ചത്. കെ.എസ്.ടി.എ തന്നെ ചോദ്യപേപ്പര്‍ തയാറാക്കും, അവര്‍ തന്നെ വിതരണം ചെയ്യും, അവര്‍ തന്നെ അതു ചോര്‍ത്തും. ഇതായിരുന്നു സി പി.എം ഭരിക്കുമ്പോഴൊക്കെ നടന്നിരുന്നത്.
സാധാരണഗതിയില്‍ എസ്.സി.ഇ.ആര്‍.ടി നല്‍കുന്ന ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണ് ചോദ്യപേപ്പര്‍ തയാറാക്കുന്നത്. എന്നാല്‍ ഇത്തവണ കെ എസ്.ടി.എ കൊടുത്ത ലിസ്റ്റില്‍ നിന്നാണ് ചോദ്യപേപ്പര്‍ ഉണ്ടാക്കാനുള്ള അധ്യാപകരെ തിരഞ്ഞെടുത്തത്. അവരാകട്ടെ സ്വകാര്യ ട്യൂഷന്‍ സെന്റര്‍ മാഫിയയുടെ പിണിയാളുകളും, ഒരു പത്രത്തില്‍ പരീക്ഷയുമായി ബന്ധപ്പെട്ട പംക്തി കൈകാര്യം ചെയ്യുന്ന കെ.എസ്.ടി.എ നേതാവായ അധ്യാപകന്‍ ചോദ്യ പേപ്പര്‍ ഉണ്ടാക്കുന്ന സമതിയിലുണ്ടായിരുന്നു. ആ പത്രത്തിലെ പംക്തിയില്‍ വന്ന ചോദ്യങ്ങളെല്ലാം തന്നെ എസ്.എസ്.എല്‍.സി കണക്കുപരീക്ഷയിലെ ചോദ്യപേപ്പറിലും ഉണ്ടായിരുന്നു. കെ.എസ്.ടി.എ നേതാവായ മറ്റൊരു അധ്യാപകന്‍ ഉത്തര കേരളത്തിലെ പ്രമുഖ ട്യൂഷന്‍ സെന്ററുമായി അവിശുദ്ധ ബന്ധമുള്ളയാളാണ്. ഇയാളും കണക്ക് ചോദ്യപേപ്പര്‍ ഉണ്ടാക്കുന്ന സമതിയില്‍ ഉണ്ടായിരുന്നു. പ്രസ്തുത ട്യൂഷന്‍ സെന്ററിന്റെ മോഡല്‍ പരീക്ഷയിലെ ചോദ്യങ്ങളെല്ലാം എസ്.എസ്.എല്‍.സി കണക്ക് പരീക്ഷയിലും ഉണ്ടായിരുന്നു. കണക്ക് പരീക്ഷയില്‍ മാത്രമല്ല ഹിന്ദിയിലും ജ്യോഗ്രഫിയിലുമെല്ലാം പ്ലസ് ടുവിലെ ജേര്‍ണലിസം പേപ്പറിലുമെല്ലാം ചോദ്യങ്ങള്‍ ഒന്നുകില്‍ തെറ്റ്, അല്ലെങ്കില്‍ സിലബസിന് പുറത്തുള്ളവ, അതുമല്ലെങ്കില്‍ ഏതെങ്കിലും സ്വകാര്യ ട്യൂഷന്‍ സെന്ററിന്റെ വക. ഇതിനെയാണ് പച്ച മലയാളത്തില്‍ വിദ്യആഭാസമെന്നു പറയുന്നത്.
സര്‍ക്കാരിനും വകുപ്പിനും മുകളില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന പുറമെ നിന്നുള്ള ശക്തി, അത് അധ്യാപക സംഘടനയായാലും, തൊഴിലാളി സംഘടനയായാലും മറ്റേത് സമ്മര്‍ദ ശക്തിയായാലും വിപരീത ഫലമാണുണ്ടാക്കുക. ഈ ചോദ്യപേപ്പര്‍ കുംഭകോണത്തിലൂടെ മൂടി വച്ച ചില വസ്തുതകള്‍ പുറത്ത് വന്നു. അതീവ രഹസ്യമായും, ഉത്തരവാദിത്വത്തോടെയും തയാറാക്കുന്നുവെന്ന് നമ്മള്‍ വിശ്വസിക്കുന്ന നമ്മുടെ പൊതു പരീക്ഷകളിലെ ചോദ്യ പേപ്പറുകള്‍ ലാഘവ ബുദ്ധിയോടെ, നിരുത്തരവാദിത്വത്തോടെ, ചില സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ക്ക് ലാഭം കൊയ്യാന്‍ മാത്രം ലക്ഷ്യം വച്ചു കൊണ്ട് പടച്ചുവിടുന്നവയാണെന്നും കെ.എസ്.ടി.എ പോലുള്ള സംഘടനകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന വലിയ അഴിമതിയാണ് ഇതിന് പിന്നിലെന്നും വെളിവാക്കി തരാന്‍ ഈ ചോദ്യപേപ്പര്‍ ചോര്‍ച്ചക്ക് കഴിഞ്ഞു. കേരളത്തിന്റെ പൊതു വിദ്യാഭ്യാസ മേഖലയില്‍ ചില മാഫിയകള്‍ കെ.എസ്.ടി.എ പോലുള്ള സംഘടനകളുടെ രൂപത്തില്‍ നുഴഞ്ഞുകയറിയിട്ടുണ്ട്. സര്‍ക്കാരില്‍ നിന്ന് മാസം പതിനായിരക്കണക്കിന് രൂപ ശമ്പളം വാങ്ങിച്ചുകൊണ്ട് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വിടുപണിചെയ്യുകയാണവര്‍. ചിലരാകട്ടെ സ്വന്തമായി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുകയോ, അവയുടെ നടത്തിപ്പില്‍ പങ്കാളികളാവുകയോ ചെയ്യുന്നു. ഏറെക്കാലമായി നമ്മുടെ വിദ്യാഭ്യാസ മേഖലയില്‍ പിടിമുറുക്കിയിരിക്കുന്ന ഈ മാഫിയകളെ മറനീക്കി പുറത്ത് കൊണ്ടുവരുന്നതില്‍ ഈ ചോദ്യപേപ്പര്‍ ചോര്‍ച്ച സഹായിച്ചു.
കഴിഞ്ഞ യു.ഡി.എഫ് മന്ത്രി സഭയില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന അബ്ദുറബ്ബിന്റെ കാര്യമാണ് ഞാനോര്‍ക്കുന്നത്. ഇത്ര കാര്യക്ഷമതയോടെയാണ് അദ്ദേഹം ആ വകുപ്പ് ഭരിച്ചത്. അനാവശ്യമായ ആരോപണങ്ങള്‍ അദ്ദേഹത്തിനെതിരേ പ്രതിപക്ഷം ഉയര്‍ത്തി നിയമസഭക്കകത്തും പുറത്തും അദ്ദേഹം വേട്ടയാടപ്പെട്ടു. എന്നിട്ടും യാതൊരു പരിഭവവും ആരോടും കാട്ടാതെ, പരീക്ഷാനടത്തിപ്പില്‍ യാതൊരു ക്രമക്കേടിനും ഇടം കൊടുക്കാതെ അദ്ദേഹം വിദ്യാഭ്യാസ വകുപ്പിനെ മുന്നോട്ട് കൊണ്ട് പോയി. സകലകലാവല്ലഭന്‍ എന്ന് സ്വയം അഭിമാനിക്കുന്ന വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ്, അബ്ദുറബ്ബ് എന്ന മുന്‍ വിദ്യാഭ്യാസ മന്ത്രിയുടെ മുന്നില്‍ എങ്ങിനെ വിദ്യാഭ്യാസ വകുപ്പ് കൊണ്ടു നടക്കാം എന്ന കാര്യത്തില്‍ കുറഞ്ഞത് ആയിരം തവണയെങ്കിലും ഇംപോസിഷന്‍ എഴുതിപ്പഠിക്കണം.
ഇടതുസര്‍ക്കാരിന്റെ എല്ലാ വകുപ്പുകളിലും കെടുകാര്യസ്ഥതയും, സ്വജനപക്ഷപാതവും അരങ്ങ് തകര്‍ക്കുകയാണ്. വിദ്യാഭ്യാസ വകുപ്പും അതിനൊരപവാദമല്ലെന്ന് തെളിയിച്ച് കഴിഞ്ഞു. മന്ത്രി രാജിവയ്ക്കണം എന്ന രാഷ്ട്രീയ പ്രസ്താവന നടത്താനല്ല ഞാന്‍ ഇവിടെ ഉദ്ദേശിക്കുന്നത്. എന്നാല്‍ വിദ്യാഭ്യാസം പോലെ ഒരു തലമുറയെ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ഒരു വകുപ്പെങ്കിലും നേരെ ചൊവ്വെ കൊണ്ടുപോകാന്‍ കഴിയാത്ത ഈ സര്‍ക്കാരും അതിലെ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുടെ മുന്നില്‍ പരിഹാസ കഥാപാത്രങ്ങളാകുമെന്നെനിക്കുറപ്പുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  a month ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago