പ്രണയത്തില്‍ പൊലിഞ്ഞത് ഭീകരാക്രമണങ്ങളെക്കാള്‍ ആറു മടങ്ങ്
ന്യൂഡല്‍ഹി: ഭീകരാക്രമണ സംഭവങ്ങള്‍ നിരന്തരം പ്രധാന വാര്‍ത്താ തലക്കെട്ടുകളില്‍ ഇടംപിടിക്കുമ്പോള്‍ രാജ്യം ശ്രദ്ധിക്കാതെപോകുന്ന നിശബ്ദ കൊലയാളിയാകുകയാണ് പ്രണയം.
രാജ്യത്ത് വിവിധ ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരെക്കാളും ആറിരട്ടിയാണ് 'പ്രണയഭീകരത'യുടെ ഇരകള്‍.
2001നും 2015നുമിടയില്‍ പ്രണയവുമായി ബന്ധപ്പെട്ട് 38,585 കൊലപാതക, ആത്മഹത്യാ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 79,189 പേര്‍ ആത്മഹത്യ ചെയ്തതായി സര്‍ക്കാര്‍ രേഖകള്‍ പറയുന്നു.
അതിനുപുറമെ, വിവാഹപ്രേരണ കാരണമായി പറയുന്ന 2.6 ലക്ഷം തട്ടിക്കൊണ്ടുപോകല്‍ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍, ഈ കാലയളവില്‍ ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 20,000 ആണ്.
പ്രണയത്തിനെതിരേയുള്ള കുടുംബപരമായ തടസം കാരണം ദിവസവും ഏഴ് കൊലപാതകം, 14 ആത്മഹത്യ, 47 തട്ടിക്കൊണ്ടുപോകല്‍ എന്നിങ്ങനെ രാജ്യത്ത് സംഭവിക്കുന്നതായാണ് കണക്ക്.
പ്രണയത്തിന്റെ ഇരകളുടെ കാര്യത്തില്‍ ആന്ധ്രാപ്രദേശാണ് ഒന്നാം സ്ഥാനത്തുള്ളത്. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് യഥാക്രമം തൊട്ടുപിറകിലായി ഇടംപിടിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."