പാതയോരത്തെ മദ്യശാലകള്‍ മാറ്റിയത് സിദ്ധു
ന്യൂഡല്‍ഹി: ഹര്മന് സിദ്ധു എന്ന ചണ്ഡീഗഡ് സ്വദേശിയായ വ്യക്തി മദ്യപാനിയാണ്. എന്നാല്‍ ദേശീയ പാതയോരത്ത് നിന്ന് മദ്യശാലകളെ മാറ്റണമെന്ന ആവശ്യവുമായി നീതിപീഠത്തോട് ഹര്‍ജികളിലൂടെ നിരന്തരം ആവശ്യപ്പെട്ട വ്യക്തിയായ അദ്ദേഹത്തെ ഇന്ന് രാജ്യം ഉറ്റുനോക്കുകയാണ്. ആരും ഉത്തരവാദിത്തമില്ലാതെ റോഡിലൂടെ ഡ്രൈവ് ചെയ്യരുത്. ഉത്തരവാദിത്വമില്ലാതെയുള്ള ഡ്രൈവിംഗ് റോഡുകളില്‍ കൂടുകയും അപകടം വര്‍ദ്ധിപ്പിക്കുന്നവെന്നും അതിന് കാരണങ്ങളിലൊന്ന് പാതയോരത്തെ മദ്യശാലകളാണെന്നും കോടതിയില്‍ വാദിച്ച വ്യക്തിയാണ് വീല്‍ചെയറില്‍ ജീവിതം തള്ളിനീക്കുന്ന ഹര്മന് സിദ്ധു.
റോഡപകടത്തിന്റെ ഇരയായ അദ്ദേഹം മോശം ഡ്രൈവിംഗിനെതിരേ ശബ്ദമുയര്‍ത്താനാണ് ഇന്ന് ജീവിക്കുന്നത്. ഉത്തരവാദിത്വമില്ലാതെ മദ്യപിച്ച് ഡ്രൈവ് ചെയ്യുന്നതിനാല്‍ മരിക്കുകയോ ഗുരുതരമായി പരുക്കേല്‍ക്കുകയോ ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്നുവെന്നാണ് സിദ്ധുവിന്റെ വാദം.
അവിവാഹിതനായ ഹര്മന് സിദ്ധു 1996ല്‍ നടന്ന വാഹനാപകടത്തില്‍ പരുക്കേറ്റ വീല്‍ചെയറിലാണ് സഞ്ചരിക്കുന്നത്. സിദ്ധുവിന്റെ നേതൃത്വത്തിലുള്ള അറൈവ് സേഫ് എന്ന എന്‍.ജി.ഒ ആണ് ദേശീയ പാതയോരത്തെ മദ്യശാലകള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."