പൊതുജന സേവനം വൈകിയാല്‍ പൊലിസിനും പിടിവീഴും
ന്യൂഡല്‍ഹി: പൊതുജനങ്ങള്‍ക്ക് പൊലിസ് നല്‍കേണ്ട സേവനം വൈകിയാല്‍ ഫൈന്‍ അടക്കാനുള്ള ചട്ടം വൈകാതെ നിലവില്‍ വന്നേക്കും. പൊലിസ് സംവിധാനുമായി ബന്ധപ്പെട്ട രാജ്യത്തെ ഏറ്റവും ഉന്നതമായ ഗവേഷണ സ്ഥാപനമായ ബ്യൂറോ ഓഫ് പൊലിസ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് (ബി.പി.ആര്‍ ആന്‍ഡ് ഡി) ആണ് ഇത് സംബന്ധിച്ച മാനദണ്ഡങ്ങള്‍ തയാറാക്കിയിട്ടുള്ളത്.
രാജ്യത്തെ പൊലിസ് സേനകളെ പരിഷ്‌കരിക്കാനുള്ള നിര്‍ദേശങ്ങളുടെ കൂട്ടത്തിലാണ് ഫൈന്‍ അടക്കമുള്ള ശുപാര്‍ശകള്‍ ഉള്ളത്. പൊലിസ് സേവനത്തില്‍ സുതാര്യതയും ഉത്തരവാദിത്വബോധവും വളര്‍ത്താനായാണ് നടപടികള്‍. ഇതിന്റെ ഭാഗമായി 45 സേവനങ്ങളെ പൊതുവിതരണ സേവനങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവ നല്‍കുന്നതില്‍ വീഴ്ചവരുത്തിയാല്‍ ബന്ധപ്പെട്ട പൊലിസ് ഉദ്യോഗസ്ഥന്‍ 5,000 രൂപ വരെ പിഴയൊടുക്കേണ്ടിവരും. നിശ്ചിത ദിവസത്തില്‍ കൂടുതല്‍ സമയമെടുത്താല്‍ അധികമുള്ള ഓരോ ദിവസവും 250 രുപ വീതം അധിക പിഴ നല്‍കണമെന്നും ബ്യൂറോ നിര്‍ദേശിക്കുന്നു.
പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍, വിദേശികളുടെ പേരുവിവരങ്ങള്‍ രേഖപ്പെടുത്തല്‍, ലൈസന്‍സ് നല്‍കല്‍, വിവിധ പരിപാടികള്‍ക്ക് അനുമതി നല്‍കല്‍ എന്നിവയാണ് സാധാരണ ചുമതലകള്‍ക്കുപുറമെ പൊതുജന സേവന പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഇക്കാര്യങ്ങളെല്ലാം എല്ലാ പൊലിസ് സ്റ്റേഷനുകളിലും പൊതുജനങ്ങളുടെ അറിവിലേക്കായി നോട്ടിസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുകയും വേണം. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."