പാര്‍ക്കിങ് മോഡിലെ പ്രശ്നം: 52,600 പിക് അപ്പുകള്‍ ഫോര്‍ഡ് തിരിച്ചുവിളിക്കുന്നു
ഡെട്രോയിറ്റ്: പാര്‍ക്കിങ് മോഡില്‍ നിര്‍ത്തുന്ന വാഹനങ്ങള്‍ ഉരുണ്ടുനീങ്ങുന്ന പ്രശ്നത്തെതുടര്‍ന്ന് ഫോര്‍ഡ് തങ്ങളുടെ എഫ് 250 പിക് അപ്പ് ട്രക്കുകള്‍ തിരിച്ചുവിളിക്കുന്നു. യു.എസിലും കാനഡയിലുമായി 52,600 വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നതെന്ന് ഫോര്‍ഡ് മോട്ടോര്‍ കോര്പറേഷന് അധികൃതര്‍ അറിയിച്ചു. ഓട്ടോമാറ്റിക് ട്രാന്സ്മിഷന് സംവിധാനമുള്ള എഫ് 250 പിക് അപ്പ് ട്രക്കുകളുടെ ഗിയര്‍ ലിവര്‍ പാര്‍ക്ക് മോഡിലേക്ക് മാറ്റിയാലും വണ്ടി ഉരുണ്ടുനീങ്ങുന്നതായി വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് പ്രശ്നം പരിഹരിക്കാനാണ് നടപടി. അതേസമയം, 2017 മോഡല്‍ വാഹനങ്ങളില്‍ കണ്ടെത്തിയ ഈ പ്രശ്നവുമായി ബന്ധപ്പെട്ട് എന്തെങ്കിലും അപകടങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട് ഇല്ലെന്ന് കമ്പനി വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ച തന്നെ രണ്ടുതവണ ഫോര്‍ഡ് തങ്ങളുടെ വാഹനങ്ങള്‍ തിരിച്ചുവിളിച്ചിരുന്നു. എന്ജിന് തീപിടിക്കുന്ന പ്രശ്നങ്ങളെ തുടര്‍ന്ന് 2,30,000 വാഹനങ്ങള്‍ അണ് തിരിച്ചുവിളിച്ചത്. ഡോര്‍ ലോക്കുമായി ബന്ധപ്പെട്ട തകരാര്‍ കാരണം വടക്കേ അമേരിക്കയില്‍ 2,1,000 വാഹനങ്ങള്‍ തിരിച്ചുവിളിക്കുകയാണെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."