HOME
DETAILS
MAL
അഫ്ഗാന് അഭയാര്‍ഥികള്‍ക്കുള്ള സഹായം യു.എന്‍ വെട്ടിക്കുറച്ചു
backup
April 03 2017 | 01:04 AM
ഇസ്ലാമാബാദ്: പാകിസ്താനിലെ അഫ്ഗാന് അഭയാര്‍ഥികള്‍ക്കുള്ള സഹായം ഐക്യരാഷ്ട്രസഭ വെട്ടിക്കുറച്ചു. അഫ്ഗാനിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള സഹായമാണ് പകുതിയായി കുറച്ചത്. ഒരാള്‍ക്ക് 400 ഡോളറാണ് നേരത്തേ ലഭിച്ചിരുന്നത്. ഇത് 200 ഡോളറാക്കി കുറച്ചു. 16,000 പേരാണ് പാകിസ്താന്-അഫ്ഗാന് അതിര്‍ത്തിയിലെ അഭയാര്‍ഥി ക്യാംപില്‍ നിന്ന് സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നത്.
യു.എന്നിന്റെ അഭയാര്‍ഥി ഏജന്‍സി വഴിയാണ് രജിസ്റ്റര്‍ചെയ്ത അഭയാര്‍ഥികള്‍ക്ക് പ്രോത്സാഹന ധനം അനുവദിക്കുന്നത്. 2002 മുതലാണ് ഇതു തുടങ്ങിയത്.
3.7 ലക്ഷം അഫ്ഗാന് അഭയാര്‍ഥികളാണ് 2016 വരെ പാകിസ്താനില്‍ കഴിയുന്നതായി രജിസ്റ്റര്‍ ചെയ്തത്. ബജറ്റ് പ്രശ്നത്തെ തുടര്‍ന്നാണ് നാട്ടിലേക്കു മടങ്ങുന്നവരുടെ സഹായം വെട്ടിക്കുറച്ചതെന്ന് യു.എന്‍ വക്താവ് ദുനിയാ ഖാന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."