ജിഷ്ണുവിന്റെ മരണം: കേസില്‍ വഴിത്തിരിവായി ശബ്ദരേഖ പുറത്ത്
തൃശൂര്‍: പാമ്പാടി നെഹ്രു കോളേജ് ജിഷ്ണു പ്രണോയിയുടെ മരണത്തിലെ ദുരൂഹതക്ക് ആക്കം കൂട്ടുന്ന തെളിവുകള്‍ പുറത്ത്. മാനേജ്‌മെന്റ് നടപടികള്‍ക്കെതിരെ ജിഷ്ണു പ്രണോയി വിദ്യാര്‍ഥികളെ സംഘടിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയെന്ന് തെളിയിക്കുന്ന ശബ്ദരേഖയും വാട്‌സ് ആപ് സന്ദേശങ്ങളും പുറത്തു വന്നു.
കേരള ടെക്‌നിക്കല്‍ സര്‍വ്വകലാശാ നടത്തുന്ന പരീക്ഷകള്‍ മാറ്റി വെക്കാന്‍ ജിഷ്ണു പ്രണോയി ശ്രമിച്ചിരുന്നതായി ശബ്ദരേഖയിലുണ്ട്. ജിഷ്ണുവിന്റെ മൊബൈല്‍ ഫോണില്‍ നിന്നാണ് ശബ്ദരേഖയും വാട്‌സ് ആപ് സന്ദേശങ്ങളും ലഭിച്ചത്. ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കിയിരുന്നു.
പരീക്ഷ ജനുവരിയില്‍ നടത്താമെന്നായിരുന്നു ആദ്യമറിയിച്ചത്. എന്നാല്‍ പരീക്ഷ പെട്ടെന്ന് ഡിസംബര്‍ ആദ്യവാരത്തിലേക്കു മാറ്റുകയായിരുന്നു. ഇതിനെതിരെ വിദ്യാര്‍ഥികള്‍ രംഗത്തു വന്നിരുന്നു. പരീക്ഷ നീട്ടണമെന്നാവശ്യപ്പെട്ട് കേരള ടെക്‌നിക്കല്‍ സര്‍വ്വകലാശാല അധികൃതരെയും സമീപിച്ചിരുന്നു. ആവശ്യമായ സ്റ്റഡി ലീവ് ലഭിച്ചില്ലെന്നു കാണിച്ച് ജിഷ്ണു വിദ്യാഭ്യാസ മന്ത്രിക്കയച്ച ഇ മെയിലും പൊലിസിന് ലഭിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളുടെപ്രശ്‌നം പുറത്തു കൊണ്ടു വരാനായി മാധ്യമങ്ങളെ സമീപിച്ചിരുന്നതായും സന്ദേശങ്ങളിലുണ്ട്.
ജിഷ്ണുവിന്റെ നടപടികള്‍ മാനേജ്‌മെന്റിനെ പ്രകോപിപ്പിച്ചെന്നാണ് പൊലിസ് വിലയിരുത്തുന്നത്. ജിഷ്ണുവിനോട് പകയും വൈരാഗ്യവും തോന്നിയിരിക്കാമെന്നും പൊലിസ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."