നരകത്തിന്റെ വാതില്‍..
നരകത്തിന്റെ വാതില്‍. ഉണ്ട് അങ്ങനെയൊരു വാതിലുണ്ട്. തുര്‍ക്‌മെനിസ്താനില്‍ ദെര്‍വേസ് എന്ന ഗ്രാമത്തിലാണ് ഇങ്ങനെയൊരു വിശേഷണമുള്ള വാതിലുള്ളത്. വാതില്‍ എന്നാല്‍, ഒരു വലിയ ഗര്‍ത്തമാണിത്. ഒരിക്കലും അണയാത്ത അഗ്നിയാണ് ഈ ഗര്‍ത്തത്തിലുള്ളത്. അതിനാലാണ് ഗര്‍ത്തത്തിന് ഈ പേര് ലഭിച്ചതും. നരകത്തിന്റെ വാതില്‍ (ഡോര്‍ ടു ഹെല്‍).
1971 ല്‍ സോവിയറ്റ് യൂണിയന്‍ ഗവേഷകരാണ് ഇത് കണ്ടെത്തുന്നത്. തുര്‍ക്ക്‌മെനിസ്താന്‍ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന കാലത്ത് ശാസ്ത്രജ്ഞര്‍ ഇവിടെ വാതക നിക്ഷേപമുണ്ടെന്ന് കണ്ടെത്തി. വാതകത്തിന്റെ സാംപിള്‍ എടുക്കാനായി ഭൂമി ഡ്രില്‍ ചെയ്തപ്പോള്‍ മണ്ണ് അടര്‍ന്ന് ഒരു വലിയൊരു ഗര്‍ത്തം രൂപപ്പെടുകയായിരുന്നു. ഇതില്‍ നിന്നുള്ള വാതകം ശ്വസിച്ച് ഗ്രാമവാസികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ ശാസ്ത്രജ്ഞരുടെ നിര്‍ദേശപ്രകാരം ഇവിടെ തീയിട്ടു. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തീയണയുമെന്ന് വിചാരിച്ചെങ്കിലും തീയണഞ്ഞില്ല. അതിപ്പോഴും കത്തുന്നു. കഴിഞ്ഞ 46 വര്‍ഷമായിട്ടും ഇവിടുത്തെ തീയണഞ്ഞിട്ടില്ല.
അണയാത്ത അഗ്നിക്കു പിന്നില്‍..
ശാസ്ത്രകാരന്മാര്‍ ഡ്രില്‍ ചെയ്തപ്പോള്‍ രൂപപ്പെട്ട ഈ ഗര്‍ത്തമാണ് ഡോര്‍ ടു ഹെല്‍ ആയത്. ഇതിന് ഏകദേശം 230 അടി വീതിയുണ്ട്. അതായത് ഒരു ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ അത്രയും വലിപ്പം. ഗര്‍ത്തത്തിനുള്ളിലെ അണയാത്ത അഗ്നിക്കു പിന്നില്‍ മീഥെയ്ല്‍ എന്ന വാതകമാണ്.
2010ല്‍ തുര്‍ക്ക്‌മെനിസ്താന്‍ പ്രസിഡന്റ് ഈ കുഴി മൂടാന്‍ തീരുമാനിച്ചെങ്കിലും നടന്നില്ല. ഇതില്‍ നിന്നും പുറപ്പെടുന്ന പ്രകൃതി വാതകം കയറ്റുമതി ചെയ്യാനുള്ള പ്ലാനിലാണ് ഇപ്പോള്‍ രാജ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."