മോദിക്ക് തീവ്രവാദത്തിനെതിരെ ആക്രോശിക്കാനേ കഴിയൂ, നിലപാടെടുക്കാനാവില്ല- മണിശങ്കര്‍ അയ്യര്‍
ന്യൂഡല്‍ഹി: തീവ്രവാദത്തിനെതിരെ ആക്രോശിക്കാനല്ലാതെ ശക്തമായ നിലപാടെടുക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍. കശ്മീര്‍ സന്ദര്‍ശനത്തിനിടെ മോദി നടത്തിയ പ്രസംഗം ചൂണ്ടിക്കാട്ടിയാണ് അയ്യരുടെ പ്രസ്താവന.
ഭീകരവാദത്തിനുപകരം വിനോദസഞ്ചാരത്തെ പ്രോല്‍സാഹിപ്പിക്കാന്‍ യുവാക്കള്‍ തയാറാകണമെന്നായിരുന്നു മോദി തന്റെ പ്രസംഗത്തില്‍ പറഞ്ഞത്. കശ്മിരില്‍ ഒരു ഭാഗത്ത് ഭീകരവാദവും മറുഭാഗത്ത് വിനോദസഞ്ചാരവുമാണ് ഇപ്പോഴുള്ളത്. ഇതില്‍ ഏത് വേണമെന്ന് കശ്മിരി യുവാക്കള്‍ തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇത് കേവലം മോദി പ്രസംഗം മാത്രമാണ്. പൊള്ളയായ വാഗ്ദാനം. മോദി ഒരിക്കലും ശക്തമായ നിലപാടുകളെ കുറിച്ച് സംസാരിക്കില്ല. ഇതാണോ ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി എടുക്കേണ്ട നിലപാടെന്നും മണി ശങ്കര്‍ അയ്യര്‍ ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."