പാര്‍ട്ടി സീറ്റ് വീതം വെപ്പില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് എ.കെ വാലിയ രാജി വെച്ചു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ ഡല്‍ഹി ആരോഗ്യമന്ത്രിയുമായ ഡോ. എ.കെ വാലിയ പാര്‍ട്ടി വിട്ടു. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്ക് നടക്കാനിരിക്കുന്ന തെരെഞ്ഞടുപ്പില്‍ പാര്‍ട്ടി സീറ്റ് വീതം വെച്ചതിലെ അതൃപ്തിയാണ് രാജിക്ക് കാരണം. രാജിക്കത്ത് നേതൃത്വം സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
അണികളുടെ പ്രവര്‍ത്തനങ്ങളെ സീറ്റ് വിഭജിച്ചു നല്കിയവര് മുഖവിലക്കെടുത്തില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് ചിലയിടത്ത് സീറ്റുകള്‍ പണം വാങ്ങി വില്‍ക്കുകയായിരുന്നുവെന്നും വാലിയ ആരോപിച്ചു.
പാര്‍ട്ടിക്ക് വേണ്ടി വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച വ്യക്തിയാണ് താനെന്നും എന്നാല്‍ നിലവില്‍ പാര്‍ട്ടി തന്നെ പരിഗണിക്കുന്നില്ലെന്നും വാലിയ പറഞ്ഞു.
ലക്ഷ്മി നഗറിനെ പ്രതിനിധീകരിച്ചത് നാലു തവണ അദ്ദേഹം ഡല്‍ഹി നിയമസഭയില്‍ എത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."