ബാബരി തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കും, സഹകരിക്കാന്‍ സര്‍ക്കാര്‍ തയ്യാര്‍- ആദിത്യ നാഥ്
ന്യൂഡല്‍ഹി: ബാബരി ഭൂമി തര്‍ക്കത്തില്‍ സുപ്രിം കോടതി നിര്‍ദ്ദേശം ആവര്‍ത്തിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. ചര്‍ച്ചയിലൂടെ മാത്രമേ സൗഹാര്‍ദ്ദപരമായി പ്രശ്‌നം പരിഹരിക്കാനാവൂ എന്നും അദ്ദേഹം വ്യക്തമാക്കി.
ആര്‍ എസ് എസ് മുഖപത്രമായ പാഞ്ചജന്യക്കു നല്‍കിയ അഭിമുഖത്തിലാണ് യോഗിയുടെ പ്രതികരണം.
പ്രശ്‌നത്തില്‍ സുപ്രിം കോടതിയുടെ നിരീക്ഷണങ്ങളെ സ്വാഗതം ചെയ്യുന്നു. ചര്‍ച്ചയിലൂടെ മാത്രമേ പ്രശനം സൗമ്യമായി പരിഹരിക്കാനാവൂ. ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് എല്ലാ സഹകരണവുമുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
നാഷനല്‍ ഗ്രീന്‍ ട്രൈബ്യൂണലും ഹൈക്കോടതിയും നല്‍കിയ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നിയമാനുസൃതമല്ലാത്ത അറവുശാലകളുടെ മേല്‍ നടപടിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു. നിമനുസൃതമായതും അല്ലാത്തതുമായ അറവുശാലകളുടെ കാര്യത്തില്‍ ആര്‍ക്കും ആശയക്കുഴപ്പം ഉണ്ടാവേണ്ടതില്ലെന്നും സര്‍ക്കാറിന് ഇക്കാര്യത്തില്‍ നല്ല വ്യക്തതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പച്ചക്കറി ഭക്ഷണമാണ് ആരോഗ്യത്തിന് നല്ലതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."