റണ്‍വേയില്‍ പുലി : നേപ്പാളില്‍ വിമാനത്താവളം അടച്ചു
നേപ്പാള്‍: റണ്‍വേയില്‍ പുലിയെ കണ്ടതിനെത്തുടര്‍ന്ന് നേപ്പാള്‍ അന്താരാഷ്ട്ര വിമാനത്താവളം അരമണിക്കൂറോളം അടച്ചിട്ടു. കാഠ്മണ്ഡു ത്രിബുവന്‍ വിമാനത്താവളത്തിന്റെ റണ്‍വേയിലാണ് പുലിയെ കണ്ടത്. ഓവുചാലുകളിലെവിടെയോ ഒളിച്ചിരിക്കുകയാണെന്ന് കരുതപ്പെടുന്ന പുലിയെ സുരക്ഷാഉദ്യോഗസ്ഥര്‍ അരമണിക്കൂറോളം തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
രാവിലെ 7.45 ന് പറന്നുയരാന്‍ റണ്‍വേയിലേക്ക് എടുത്ത ബുദ്ധ എയറിന്റെ പൈലറ്റാണ് റണ്‍വേയില്‍ പുലിയെ കണ്ടതിനാല്‍ ടേക്കോഫ് സാദ്ധ്യമല്ലെന്ന് എയര്‍ ട്രാഫിക് കണ്ട്രോള് വിഭാഗത്തെ അറിയിച്ചത്. തുടര്‍ന്ന് അടച്ചിട്ട വിമാനത്താവളം പുലിയെ കണ്ടെത്താനാകാഞ്ഞതിനാല്‍ അരമണിക്കൂറിന് ശേഷം തുറന്ന് കൊടുക്കുകയും ചെയ്തെന്നും വനവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് തെരച്ചില്‍ നടത്തിയതെന്നും ത്രിബുവന്‍ വിമാനത്താവള വക്താവ് പ്രേം നാഥ് താക്കൂര്‍ അറിയിച്ചു.
മറ്റ് വിമാനങ്ങളൊന്നും ഈ സമയത്ത് ഷെഡ്യൂള്‍ ചെയ്യാതിരുന്നതിനാല്‍ യാത്രക്കാര്‍ക്ക് അധികം ബുദ്ധിമുട്ടുണ്ടായില്ല. കാഠ്മണ്ഡു വിമാനത്താവളം വനത്തോടുചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. ഒരേയൊരു റണ്‍വേ മാത്രമുള്ള വിമാനത്താവളത്തില്‍ ഇതിന് മുന്‍പും ഇത്തരത്തില്‍ മൃഗങ്ങള്‍ വിമാനങ്ങളുടെ ടേക്കോഫ് തടസപ്പെടുത്തിയിട്ടുണ്ട്. 2016ല്‍ ഒന്‍പത് യാത്രക്കാരുള്ള വിമാനം പക്ഷിയെ ഇടിച്ചതിനെതുടര്‍ന്ന് തിരിച്ചിറക്കിയിരുന്നു. 2012ല്‍ ഇതേ വിമാനത്താവളത്തില്‍ ടേക്കോഫിനിടെ പക്ഷി വിമാനത്തിലിടിച്ച് 19 യാത്രക്കാര്‍ കൊല്ലപ്പെട്ടിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."