HOME
DETAILS
MAL
15 ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികളെ ഇറാന് വിട്ടയച്ചു
backup
April 03 2017 | 14:04 PM
ന്യൂഡല്‍ഹി: ഇറാന് തടവിലാക്കിയിരുന്ന 15 തമിഴ്നാട് വംശജരായ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ട്വിറ്ററില്‍ അറിയിച്ചു. കഴിഞ്ഞ ഒക്ടോബര്‍ 22നാണ് ബഹറൈനില്‍ മത്സ്യബന്ധന തൊഴിലാളികളായിരുന്ന ഇവരെ അതിര്ത്തികടന്നതിനെ തുടര്‍ന്ന് ഇറാന് സൈന്യം പിടികൂടിയത്.
കഴിഞ്ഞമാസം ഇതുസംബന്ധിച്ച്് ഡി.എം.കെ എം.പി തിരുച്ചി ശിവ രാജ്യസഭയില്‍ വിഷയമുന്നയിച്ചിരുന്നു. ഭക്ഷണവും വെള്ളവും വേണ്ട വിധം ലഭ്യമാക്കാതെ പ്രയാസത്തിലാണ് 37 പേരടങ്ങിയ മത്സ്യബന്ധന സംഘത്തിന്റെ ജയില്‍വാസമെന്നും സര്‍ക്കാര്‍ അടിയന്തിരമായി വിഷയത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇറാന്റെ നടപടിയില്‍ ഏറെ സന്തോഷമുണ്ടെന്ന് സുഷമാ സ്വരാജ് ട്വിറ്ററില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."