സൗഹൃദരാജ്യങ്ങളുമായുള്ള ബന്ധം ഗള്‍ഫ് രാജ്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് ബഹ്റൈന്‍ വിദേശകാര്യമന്ത്രി
ജിദ്ദ: ഗള്‍ഫ് രാജ്യങ്ങളും സൗഹൃദ രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന് ജി.സി.സി ചെയര്‍മാനും ബഹ്റൈന്‍ വിദേശകാര്യ മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ ഖലീഫ പറഞ്ഞു. സഊദിയില്‍ ഗള്‍ഫ് വിദേശകാര്യ മന്ത്രിമാരുടെ 142ാമത് യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി.സി.സി രാജ്യങ്ങളുടെ നിലപാടുകള്‍ പങ്കുവെയ്ക്കുന്നതിനും സഹകരണം ഊട്ടിയുറപ്പിക്കുന്നതിനും മുന്‍തൂക്കം നല്‍കണം.
അതോടൊപ്പം വിവിധ വിഷയങ്ങളില്‍ അഭിപ്രായ ഐക്യത്തിനും ശ്രമം നടത്തണം. ഇതിന്, സൗഹൃദരാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഗള്‍ഫ് രാജ്യങ്ങള്‍ സുരക്ഷയും പ്രതിരോധ മാര്‍ഗങ്ങളും ശക്തിപ്പെടുത്തണം. ഇതിന് കൂട്ടായ ശ്രമവും സഹകരണവും ആവശ്യമാണ്. പ്രതിസന്ധികള്‍ നേരിടുന്നതിന് സംയുക്ത നിലപാടെടുക്കാനാവണം. ഇതിന് അംഗരാജ്യങ്ങള്‍ക്കിടയില്‍ ഐക്യദാര്‍ഢ്യവും പരസ്പര സഹകരണവും വര്‍ധിപ്പിക്കണമെന്നും ശൈഖ് ഖാലിദ് അല്‍ ഖലീഫ പറഞ്ഞു. ജി.സി.സി സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയുടെ സാന്നിധ്യത്തിലായിരുന്നു യോഗം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."