HOME
DETAILS
MAL
പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റിന് താല്‍ക്കാലിക സ്റ്റേ
backup
April 03 2017 | 17:04 PM
കൊച്ചി: പരിഷ്കരിച്ച രീതിയിലുള്ള ഡ്രൈവിങ്ങ് ടെസ്റ്റ് നടത്തുന്നത് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. മേയ് 15 വരെ ഡ്രൈവിങ് ടെസ്റ്റ് നടപ്പിലാക്കരുതെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
അടിമുടി മാറ്റം വരുത്തിയ ഡ്രൈവിങ് ടെസ്റ്റ് ഏപ്രില്‍ ഒന്നു മുതല്‍ നിലവില്‍ വന്നിരുന്നു. ഇതിനെതിരേ ഡ്രൈവിങ് സ്കൂളുകള്‍ നല്കിയ ഹരജിയിലാണ് ഇന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പുതിയ രീതിയില്‍ ഡ്രൈവിങ് ടെസ്റ്റ് വിജയിക്കാന്‍ ഏറെ പ്രയാസമായിരുന്നു.
പ്രാവീണ്യമുള്ള ഡ്രൈവര്‍മാര്‍ക്കുമാത്രമേ ഇത്തരം ടെസ്റ്റില്‍ വിജയിക്കാന്‍ കഴിയൂ. വിദേശ രാജ്യങ്ങളിലേതു പോലെ പരിഷ്കരിക്കാനായിരുന്നു മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. എന്നാല്‍, തുടക്കം മുതല്‍ തന്നെ ഡ്രൈവിങ്ങ് സ്കൂളുകള്‍ ഇതിനെതിരേ രംഗത്തു വന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."