HOME
DETAILS
MAL
അധ്യാപക നിയമനം വൈകുന്നതില്‍ പങ്കില്ല: കേരള വി.സി
backup
April 03 2017 | 18:04 PM
തിരുവനന്തപുരം: കേരള സര്‍വകലാശാലയ്ക്ക് കീഴിലെ കോളജുകളിലെ അധ്യാപകരുടെ നിയമന അംഗീകാരം അകാരണമായി തടഞ്ഞുവച്ചിരിക്കുന്നു എന്ന പ്രചരണം വാസ്തവവിരുദ്ധമാണെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു. എയ്ഡഡ് കോളജുകളിലെ അധ്യാപകനിയമനങ്ങളില്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ഭരണഘടനാപരമായ സംവരണം അനുവദിച്ച് ഹൈക്കോടതി വിധിച്ചിരുന്നു.
ഇതിനെതിരേ എന്‍.എസ്.എസ് മാനേജ്‌മെന്റ് സമര്‍പ്പിച്ച അപ്പീലില്‍ ഡിവിഷന്‍ബെഞ്ച് സ്റ്റേ അനുവദിച്ചെങ്കിലും അന്തിമവിധി ആയിട്ടില്ല. ഇതിന് പുറമേ അധ്യാപകനിയമനത്തില്‍ ഹൈക്കോടതി ഫുള്‍ബെഞ്ച് നിര്‍ദേശിച്ച യു.ജി.സി മാനദണ്ഡങ്ങളുടെ ലംഘനവും നടന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഹൈക്കോടതിയുടെ അന്തിമവിധിക്ക് വിധേയമായിട്ടാകണം നിയമനത്തിന് അംഗീകാരം നല്‍കുന്നതെന്ന് ചൂണ്ടിക്കാണിക്കാന്‍ വൈസ് ചാന്‍സലര്‍ക്ക് ബാധ്യതയുണ്ടെന്നും വി.സി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."