ജിഷ്ണുവിന്റെ കുടുംബം വീണ്ടും നിരാഹാരസമരത്തിന്
നാദാപുരം: കഴിഞ്ഞ മാസം ഡി.ജി.പി ജിഷ്ണുവിന്റെ ബന്ധുക്കള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കാതെ വന്നതോടെ ജിഷ്ണുവിന്റെ അമ്മയും കുടുംബവും വീണ്ടും നിരാഹാരസമരത്തിലേക്ക്. നാളെ മുതല്‍ ഡി.ജി.പി ഓഫിസിനു മുമ്പില്‍ നിരാഹാരമിരിക്കും. കഴിഞ്ഞ മാസം 26ന് ഡി.ജി.പി ഓഫിസിനു മുന്‍പില്‍ നിരാഹാരസമരം നടത്താന്‍ നിശ്ചയിച്ചിരുന്നുവെങ്കിലും സമരം ഉപേക്ഷിക്കുകയായിരുന്നു.
ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരായ പ്രതികളെ പിടികൂടാന്‍ ഒരാഴ്ചത്തെ സാവകാശമാണ് ഡി.ജി.പി അടക്കമുള്ളവര്‍ കുടുംബത്തോട് ആവശ്യപ്പെട്ടത്. ഈ കാലാവധി അവസാനിച്ചിട്ടും കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കാത്ത പ്രതികളെ പിടികൂടാത്ത പൊലിസ് നടപടിയില്‍ പ്രതിഷേധിച്ചാണ് അനശ്ചിതകാല നിരാഹാരം തുടങ്ങുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം കോഴിക്കോട് റൂറല്‍ എസ്.പി ജിഷ്ണുവിന്റെ വീട്ടിലെത്തി പ്രതികളെ പിടികൂടാന്‍ വിണ്ടും സാവകാശം ചോദിച്ചത് പ്രതികളെ സഹായിക്കാനാണെന്നാണ് കുടുംബം പറയുന്നത്.
പൊലിസിന്റെ ഈ ആവശ്യം കുടുംബം തള്ളുകയായിരുന്നു. സംഭവം നടന്ന് 83 ദിവസം പിന്നിട്ടിട്ടും ഒരു പ്രതിയെപ്പോലും പിടികൂടാന്‍ അന്വേഷണ സംഘത്തിന് കഴിയാത്തതില്‍ കടുത്ത നിരാശയിലാണ് കുടുംബം. സമരത്തിനായി ജിഷ്ണുവിന്റെ അച്ഛന്‍ അശോകനും, അമ്മ മഹിജയും ഇന്ന് വൈകുന്നേരം തിരുവനന്തപുരത്തേക്ക് തിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."