ഓര്‍മകളുടെ നിറചിത്രമാവാന്‍ റസാഖ് കോട്ടക്കല്‍ അനുസ്മരണവും ട്രസ്റ്റ് രൂപീകരണവും
കോഴിക്കോട്: നിറചിത്രങ്ങളുടെ മൂര്‍ത്തീഭാവങ്ങളെ ഫ്രെയിമുകളില്‍ പകര്‍ത്തിയ പ്രശസ്ത ഫോട്ടോഗ്രാഫര്‍ റസാഖ് കോട്ടക്കലിനെ സുഹൃദ്‌സംഘം അനുസ്മരിക്കുന്നു. അദ്ദേഹത്തിന്റെ മൂന്നാം ചരമവാര്‍ഷിക വേളയിലാണ് അനുസ്മരണാര്‍ഥം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ചെയര്‍മാനായി ട്രസ്റ്റ് രൂപീകരണവും വിവിധ പരിപാടികളും സംഘടിപ്പിക്കുന്നത്.
ഈ മാസം ഒന്‍പതുമുതല്‍ 13വരെ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കും. കോഴിക്കോട് ആര്‍ട്ട്ഗാലറിയില്‍ റസാഖിന്റെ ഫോട്ടകളുടെ പ്രദര്‍ശനം നടക്കും. ഒന്‍പതിനു വൈകിട്ട് 5.30ന് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. 10നു ടൗണ്‍ഹാളില്‍ അനുസ്മരണ പരിപാടികള്‍ നടക്കും.
രാവിലെ റസാഖ് കാമറ ചെയ്ത ഹൃസ്വ ചിത്രങ്ങളുടെ പ്രദര്‍ശനവും ഉച്ചയ്ക്ക് ശേഷം ഫോട്ടോ ഗ്രാഫര്‍മാരുടെയും സുഹൃത്തുക്കളുടെയും കൂട്ടായ്മയും നടക്കും. വൈകിട്ട് ആറിന് നടക്കുന്ന അനുസ്മരണ സമ്മേളനം പ്രശസ്ത ക്യൂറേറ്റര്‍ സുവേന്ദു ചാറ്റര്‍ജി ഉദ്ഘാടനം ചെയ്യും.
പ്രശസ്ത നടന്‍ ജോയി മാത്യു മുഖ്യപ്രഭാഷണം നടത്തും. റസാഖിനെ കുറിച്ചുള്ള രണ്ട് പുസ്തകങ്ങള്‍ ഡോ. ഉമ്മര്‍ തറമേല്‍ എഡിറ്റ് ചെയ്തത് ചടങ്ങില്‍ പ്രകാശനം ചെയ്യും.
ഈ മാസം 13ന് നടക്കുന്ന സമാപന ചടങ്ങില്‍ പ്രശസ്ത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ മുഖ്യാതിഥിയായിരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഡോ.എം.കെ മുനീര്‍ എം.എല്‍.എ, അഡ്വ.എം.എസ് സജി, ഡോ.എന്‍.പി ഹാഫിസ് മുഹമ്മദ്, ജമാല്‍ ഫാറൂഖി, ആബിദ് ഉമ്മര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."