HOME
DETAILS

സനല്‍കുമാറിന്റെ ജീവിതത്തിന് വേണ്ടത് കരുണവറ്റാത്ത ഹൃദയസ്പര്‍ശം

  
backup
April 03 2017 | 19:04 PM

%e0%b4%b8%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%81%e0%b4%ae%e0%b4%be%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%a4%e0%b5%8d

കോഴിക്കോട്: നിരവധി നിവേദനങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയും ഓഫിസുകളുടെ പടികള്‍ കയറിയും ഇത് രണ്ടാംതവണയാണ് സനല്‍കുമാറിനെയും കൊണ്ട് അച്ഛന്‍ കാരപ്പറമ്പ് നമ്പ്യാട്ടില്‍ വീട്ടില്‍ ഗംഗാധരന്‍ സര്‍ക്കാരിന്റെ ജന സമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കാന്‍ കോഴിക്കോട്ടെത്തിയത്. ഒരു വയസുമുതലാണ് ഒരേയൊരു മകനായ സനല്‍കുമാറിന്റെ വൈകല്യങ്ങള്‍ അച്ഛന്‍ ഗംഗാധരന്റെയും അമ്മ ഉമാ ദേവിയുടെയും ശ്രദ്ധയില്‍പ്പെടുന്നത്. കൈകാലുകളുടെ വളര്‍ച്ചക്കുറവും, ബുദ്ധിവൈകല്യവും, ശരീര ശോഷിപ്പും അങ്ങനെ...അങ്ങനെ. ഇപ്പോള്‍ പ്രായം 23 പൂര്‍ത്തിയാകുന്നു.
ഇക്കഴിഞ്ഞ കാലമത്രയും കേരളത്തിന് അകത്തും പുറത്തുമായി വിവിധ ആശുപത്രികളില്‍ കണക്കില്ലാത്ത പൈസയുടെ ചികിത്സകള്‍. സ്വന്തമായി പ്രാഥമിക കര്‍മങ്ങള്‍ പോലും ചെയ്യാന്‍ കഴിയാത്ത സനല്‍കുമാറിന് ഒരു കൈത്താങ്ങായി പരസഹായത്തിന് ഒരാള്‍ എപ്പോഴും വേണം. ദിവസം കഴിയുംതോറും പ്രായം കൂടിവരുന്നെന്നും ഓരോ ദിവസവും കഴിയുന്നത് നാളെക്കുറിച്ചുള്ള ആകുലതകളോടെയാണെന്നും അഛന്‍ ഗംഗാധരന്‍ പറയുമ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകളില്‍ കേള്‍ക്കാമായിരുന്നു പ്രതീക്ഷയുടെയും ആത്മവിശ്വാസത്തിന്റെയും തളരാത്ത ഇഛാശക്തി.
ചെറിയ രീതിയില്‍ സംസാരിക്കാന്‍ കഴിയുമെങ്കിലും ആ ശൈലി തങ്ങള്‍ക്ക് സുപരിചിതമാണ്.2015 ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായ ഘട്ടത്തില്‍ കോഴിക്കോടുവച്ച് നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുത്ത് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് പരിഹാരം ഉടന്‍ ഉണ്ടാകുമെന്ന് ഉമ്മന്‍ചാണ്ടി തന്നെ നേരില്‍ ഉറപ്പും പറഞ്ഞിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞ് അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത് എല്ലാ രേഖകളും തിരുവനന്തപുരത്തേക്ക് അയച്ചെന്ന് കോഴിക്കോട് കലക്ടറേറ്റില്‍ നിന്നു പറഞ്ഞു. തുടര്‍ന്നു തിരുവനന്തപുരത്ത് ഓഫിസുമായി ബന്ധപ്പെട്ടപ്പോള്‍ ഒന്നും ലഭിച്ചില്ലെന്നും രേഖകളെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു ഗംഗാധരന് ലഭിച്ച മറുപടി. പിന്നെ എന്തു ചെയ്യണമെന്നറിയാതെ കടന്നുപോയ മാസങ്ങള്‍.
ഇപ്പോള്‍ പുതിയ സര്‍ക്കാരിന്റെ പുതിയ സമ്പര്‍ക്കത്തോടെ എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിലാണ് ഗംഗാധരന്‍. ഒറ്റയ്ക്കാണ് സനല്‍കുമാറുമായി അച്ഛന്‍ ഗംഗാധരന്‍ എത്തിയത്.
കസേരയില്‍ വളരെ അസഹനീയമായി ഇരിയ്ക്കുന്ന സനല്‍കുമാറിനെ കണ്ടു പലരും എത്തിയെങ്കിലും എം.എല്‍.എ എം.കെ മുനീര്‍ എത്തിയതോടെ സനല്‍കുമാറിനെ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തി ആവശ്യമായ നടപടി അടിയന്തരമായി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ജില്ലാകലക്ടര്‍ നേരിട്ടെത്തി രേഖകള്‍ പരിശോധിച്ചു.
ആവശ്യമായ സഹായം ഉറപ്പുവരുത്തുമെന്നും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി കൂടുതല്‍ സഹായങ്ങള്‍ ഉറപ്പുവരുത്തുമെന്നും ജില്ലാ കലക്ടര്‍ യു.വി ജോസ് പറഞ്ഞതോടെയാണ് അവര്‍ മടങ്ങിയത്.
സനല്‍കുമാറിനെയും വാരിയെടുത്ത് ഈ വാര്‍ധക്യത്തിലും അഛന്‍ ഗംഗാധരന്‍ നടന്നുനീങ്ങുമ്പോള്‍  മിഴിയടയാതെ എല്ലാവരും അവരെ നോക്കിയിരുന്നു. അപ്പോഴും സനല്‍കുമാറിന്റെ അലക്ഷ്യമായ കണ്ണുകള്‍ എന്തൊക്കെയോ വിളിച്ചു പറയുന്നതുപോലെ നിഷ്‌കളങ്കമായി തിളങ്ങിക്കൊണ്ടേയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ അന്വേഷണമില്ല; നടിയുടെ ഉപഹരജി തള്ളി ഹൈക്കോടതി

Kerala
  •  2 months ago
No Image

മുംബൈ-ന്യൂയോര്‍ക്ക് എയര്‍ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാന്‍ഡിങ്

National
  •  2 months ago
No Image

ഇസ്‌റാഈലിന് മേല്‍ തീഗോളമായി ഹിസ്ബുല്ലയുടെ ഡ്രോണുകള്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

പൂമാല, കാവി ഷാള്‍, മുദ്രാവാക്യം...ഗൗരി ലങ്കേഷ് കൊലയാളികളികള്‍ക്ക് വമ്പന്‍ സ്വീകരണമൊരുക്കി ശ്രീരാമസേന 

National
  •  2 months ago
No Image

മദ്യപിച്ച് വാഹനമോടിച്ചു, സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ടു; നടന്‍ ബൈജുവിനെതിരെ കേസ് 

Kerala
  •  2 months ago
No Image

ഷോൺ റോജർക്ക് സെഞ്ചുറി; കേരളം ശക്തമായ നിലയിൽ

Kerala
  •  2 months ago
No Image

മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍ 

Kerala
  •  2 months ago
No Image

ഉരുളെടുത്ത പ്രദേശങ്ങൾ വാസയോഗ്യമെന്ന് വിദഗ്ധ സമിതി

Kerala
  •  2 months ago
No Image

ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി; 'ഒന്നും ഒളിക്കാനില്ല, പറയാത്ത വ്യാഖ്യാനങ്ങൾ നൽകരുത് '

Kerala
  •  2 months ago
No Image

മാസപ്പടി കേസ് വീണ്ടും ചർച്ചയാകുന്നു; സി.പി.എം-ബി.ജെ.പി ഒത്തുകളിയെന്ന് പ്രതിപക്ഷം

Kerala
  •  2 months ago