തെരുവിന് വിട നല്കി സീനത്തും കുടുംബവും ജനിച്ച മണ്ണില്‍
മേപ്പാടി: തിരക്കേറിയ കോഴിക്കോട് നഗരത്തിലെ കടത്തിണ്ണവാസം അവസാനിപ്പിച്ച് സീനത്തും ഉമ്മ പാത്തുമ്മയും അഞ്ച് മക്കളും അടങ്ങുന്ന കുടുംബം ജനിച്ച മണ്ണില്‍ തിരിച്ചെത്തി. മേപ്പാടി അരപ്പറ്റ മണിയക്കുന്നത്ത് സീനത്ത് ഭര്‍ത്താവ് മുസ്തഫയുടെ ചികിത്സക്കായാണ് കോഴിക്കോട് എത്തുന്നത്. ആറ് മാസം മെഡിക്കല്‍ കോളജില്‍ ഭര്‍ത്താവിനൊപ്പം കഴിഞ്ഞു. ഇതിനിടയില്‍ ചികിത്സയിലിരിക്കെ ഭര്‍ത്താവ് മരണപെട്ടു. അതോടെ കുടുംബം അനാഥമായി. പിന്നെ കോഴിക്കോട് നഗരത്തിലെ കടത്തിണ്ണകള്‍ മാറി അന്തിയുറക്കം. നാലുവര്‍ഷം ഇങ്ങനെ കഴിഞ്ഞു. ഇതിനിടയില്‍ ചെറിയ കുട്ടികളുമായി കടത്തിണ്ണയില്‍ രണ്ട് സ്ത്രീകള്‍ കഴിയുന്നത് ശ്രദ്ധയില്‍പ്പെട്ട ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പൊലിസും ചേര്‍ന്ന് കുട്ടികളെ ജുവനൈല്‍ ഹോമില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ ആരെങ്കിലും തയാറുണ്ടോ എന്നായി അന്വേഷണം. അങ്ങിനെയാണ് മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ സന്നദ്ധനായി കോഴിക്കോട് എത്തുന്നത്. നിര്‍ധന കുടുംബത്തെ മേപ്പാടിയില്‍ എത്തിച്ച് പഞ്ചായത്ത് പ്രസിഡന്റ് സ്വന്തം വീട്ടിലാണ് ആദ്യം അഭയം നല്‍കിയത്. ഒരു ദിവസം കുടുംബം അവിടെ കഴിഞ്ഞു. ഓടത്തോട് എസ്റ്റേറ്റ് പാടിയിലേക്ക് കുടുംബത്തെ മാറ്റാനാണ് ഇപ്പോള്‍ ഉദ്ദേശം. മനുഷ്യ സ്നേഹികളുടെ സഹകരണത്തോടെ കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കാനുമുള്ള പദ്ധതിയിലാണ് താനെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."