HOME
DETAILS

ജലജന്യ രോഗങ്ങള്‍, ജാഗ്രത

  
backup
April 03 2017 | 19:04 PM

%e0%b4%9c%e0%b4%b2%e0%b4%9c%e0%b4%a8%e0%b5%8d%e0%b4%af-%e0%b4%b0%e0%b5%8b%e0%b4%97%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%be%e0%b4%97%e0%b5%8d%e0%b4%b0%e0%b4%a4

മാനന്തവാടി: വരള്‍ച്ച രൂക്ഷമാകുകയും കുടിവെള്ളം കിട്ടാക്കനിയാകുകയും ചെയ്തതോടെ ജില്ലയില്‍ മഞ്ഞപ്പിത്ത മടക്കമുള്ള ജലജന്യരോഗങ്ങള്‍ തലപൊക്കുന്നു. 2017 ജനുവരി മുതല്‍ മാര്‍ച്ച് 31 വരെ ജില്ലയില്‍ 52 പേര്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷം 208 പേര്‍ക്കും 2015ല്‍ 333 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
തൊണ്ടര്‍നാട് പഞ്ചായത്തിലെ കോറോത്ത് മാത്രം ഞായറാഴ്ച 22 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരുന്നു. കുടിവെള്ളത്തില്‍ നിന്നാണ് രോഗം പിടികൂടിയതെന്ന് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ വ്യക്തമായി.
വരള്‍ച്ച ഇതേ രീതിയില്‍ തുടര്‍ന്നാല്‍ ഇത്തവണ രോഗികളുടെ എണ്ണം വര്‍ധിക്കാനാണ് സാധ്യതയെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഉറപ്പ് വരുത്തുകയാണെങ്കില്‍ ഇത്തരം രോഗങ്ങളെ തടയാന്‍ കഴിയും. സാധാരണ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി മേഖലയിലാണ് മഞ്ഞപ്പിത്തം പടര്‍ന്ന് പിടിക്കാറുള്ളത്. ഇത്തവണ ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളും വരള്‍ച്ചയുടെ പിടിയിലാണ്. ഇതോടെ കുടിവെള്ളത്തിനായി പല സ്‌ത്രോതസുകളെയാണ് നാട്ടുകാര്‍ ആശ്രയിക്കുന്നത്. മലിനമായ ജലസ്രോതസുകളില്‍ നിന്നുള്ള വെള്ളം ഉപയോഗിക്കരുത്. വരള്‍ച്ച രൂക്ഷമായ പ്രദേശങ്ങളില്‍ കുടിവെള്ള വിതരണം നടത്തുന്നവര്‍ ജാഗ്രത പാലിക്കണം.
ജല ജന്യരോഗങ്ങള്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യത കൂടുതലായ സാഹചര്യത്തില്‍ വെള്ളം, ഭക്ഷണം എന്നിവയുടെ ഉപയോഗത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ബേക്കറി കൂള്‍ബാറുകളില്‍ നിന്നു ലൈം ജൂസ് വത്തക്ക വെള്ളം, സോഡ തുടങ്ങിയ തണുത്ത വസ്തുക്കള്‍ കഴിക്കുന്നത് പൂര്‍ണമായും ഒഴിവാക്കണമെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു. ഹോട്ടലുകളിലും കൂള്‍ബാറുകളിലും കോളനികളിലും ആരോഗ്യ വകുപ്പിന്റെ പരിശോധനകള്‍ കര്‍ശനമാക്കുമെന്നു അദ്ദേഹം വ്യക്തമാക്കി . രോഗം പടര്‍ന്ന് പിടിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും ആരോഗ്യ വകുപ്പ് സ്വീകരിച്ച് വരുന്നുണ്ട്. പൊതുജനം ഇക്കാര്യത്തില്‍ ആശങ്കപ്പെടെണ്ടതില്ലെന്നും ഡി.എം.ഒ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാണാതെ പോയ ജാതി സമവാക്യം; ഹരിയാനയില്‍ നിര്‍ണായകമായത് പിന്നോക്കദലിത് വോട്ടുകള്‍

National
  •  2 months ago
No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago