സ്വന്തമായി ഭൂമി ലഭിച്ചു; എക്‌സൈസ് വകുപ്പിന് വാടകക്കെട്ടിടത്തില്‍ നിന്നു മാറാന്‍ ഇനിയും കാത്തിരിക്കണം
മഞ്ചേരി: വര്‍ഷങ്ങളാളമായി വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എക്‌സൈസ് റെയ്ഞ്ച് ഓഫിസിനു പുതിയ കെട്ടിടം ഒരുക്കുന്നതിനു ഭൂമിയായെങ്കിലും തുടര്‍ നടപടികള്‍ക്ക് ഇനിയും കാത്തിരിക്കണം. മഞ്ചേരി -മലപ്പുറം റോഡിലാണ് 30 സെന്റ് ഭൂമി വകുപ്പിനു അനുവദിച്ചിരിക്കുന്നത്. പുതിയ കെട്ടിടം ഒരുക്കുന്നതിനുള്ള തുടര്‍പ്രവൃത്തികള്‍ക്കുവേണ്ട നടപടികള്‍ക്കായി മരാമത്ത് വിഭാഗത്തില്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് എക്‌സൈസ് വകുപ്പ്. കെട്ടിടം പ്രവൃത്തികള്‍ക്കുള്ള ഫണ്ട് വിനിയോഗമാണ് ഇനിയുണ്ടാവേണ്ടത്. സര്‍ക്കാര്‍ ബജറ്റില്‍ തുക വകയിരുത്തുന്ന മുറയ്ക്ക് കെട്ടിടം പ്രവൃത്തികള്‍ വേഗത്തിലാവുമെന്നാണ് കരുതുന്നത്. അതേസമയം തുടര്‍ നടപടികള്‍ മന്ദഗതിയിലായാല്‍ റവന്യൂ വിഭാഗം സ്ഥലം തിരിച്ചെടുക്കും.
വര്‍ഷങ്ങളോളമായി മഞ്ചേരി എക്‌സൈസ് റെയ്ഞ്ച് ഓഫിസിനു സ്വന്തമായി കെട്ടിടമോ ഭൂമിയോ ഇല്ലാതെ മഞ്ചേരി മേലാക്കത്തുള്ള ഓടുമോഞ്ഞ വാടകകെട്ടിടത്തില്‍ ഞെങ്ങി ഞെരുങ്ങി കഴിയുകാണ്. ഉദ്യോഗസ്ഥര്‍ക്കു നിന്നു തിരിയാന്‍ പോലുമിടമില്ലാത്ത സ്ഥിതിയാണ്. തൊണ്ടിമുതലുകള്‍ സൂക്ഷിക്കുന്നതിനോ പ്രതികളെ താമസിപ്പിക്കുന്നതിനോ നിലവിലെ സൗകര്യങ്ങള്‍ മതിയാവാത്തതാണ്. ചുറ്റുമതിലുകളും സുരക്ഷിതമായ പ്രവേശനകവാടങ്ങളുമില്ലാത്തതും ഭീഷണി ഉയര്‍ത്തുന്നുണ്ട്.
മഞ്ചേരി എക്‌സൈസ് റെയ്ഞ്ച് ഓഫിസിനു സ്വന്തമായി കെട്ടിടവും സ്ഥലവും വേണമെന്ന ആവശ്യം കാലങ്ങളായി നിലനിന്നിരുന്നുവെങ്കിലും ചുവപ്പുനാടയില്‍ കുടുങ്ങി ഈ ആവശ്യം നീണ്ടുപോവുകയായിരുന്നു.
ഇപ്പോള്‍ ഓഫിസ് കെട്ടിടം പണിയുന്നതിനു വേണ്ട ഭൂമി ലഭ്യമായെങ്കിലും തുടര്‍പ്രവര്‍ത്തികള്‍ക്കുള്ള സര്‍ക്കാര്‍ അനുമതിക്കു കൂടി കാത്തിരിക്കുകയാണ്. പുതിയ കെട്ടിടം ഒരുങ്ങുന്നതോടെ മഞ്ചേരി കച്ചേരിപ്പടിയിലെ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എക്‌സൈസ് സര്‍ക്കിള്‍ ഓഫിസും മേലാക്കത്തെ റെയ്ഞ്ച് ഓഫിസും ഒരു കുടകീഴിലാക്കാനും പദ്ധതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."