വീട്ടമ്മ ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയെ ഉടന്‍ അറസ്റ്റു ചെയ്യണം: പാച്ചേനി
ഇരിട്ടി: പയഞ്ചേരിയിലെ എഴുപതുകാരിയുടെ ആത്മഹത്യ ക്രൂരമായ ലൈംഗിക പീഡനത്തെ തുടര്‍ന്നാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടും പൊലിസ് കസ്റ്റഡിയില്‍ പ്രതി ഉണ്ടായിട്ടും അറസ്റ്റു രേഖപെടുത്താതെ പ്രതിയെ രക്ഷിക്കാന്‍ ഉന്നതതല ഇടപെടല്‍ നടക്കുകയാണെന്ന് കോണ്‍ഗ്രസ്.
ഇടതു ഭരണത്തില്‍ ഏത് ഹീനകൃത്യവും സി.പി.എം പ്രവര്‍ത്തകര്‍ ചെയ്താലും പൊലിസ് വേട്ടക്കാരുടെ പക്ഷത്ത് നില്‍ക്കുന്നത് നിയമ പരിപാലന സംവിധാനങ്ങളെ അവഹേളിക്കുന്നതിനു തുല്യമാണ്.
നീതി നിര്‍വഹണം കുറ്റമറ്റതാക്കാനും കസ്റ്റഡിയില്‍ ഉള്ള പ്രതിയെ നിയമത്തിന്റെ മുന്പില് എത്തിക്കാനും പൊലിസ് കാര്യക്ഷമമാകണമെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി ആവശ്യപ്പെട്ടു.
ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ വീട് ഡി.സി.സി പ്രസിഡന്റ് സന്ദര്‍ശിച്ചു.
നേതാക്കളായ തോമസ് വര്‍ഗീസ്, പി എ നസീര്‍, മാര്‍ഗരറ്റ് ജോസ്, സജിത മോഹനന്, എ.ടി ദേവകി, എന്‍.കെ ഇന്ദുമതി,
പി.എ സലാം, ജോസ് ജേക്കബ്, അഡ്വ. ജെയിന്‍സ് ടി മാത്യു, ജിജോയ് മാത്യു എന്നിവരും ഒപ്പമുണ്ടായിരുന്നു.
സണ്ണി ജോസഫ് എം.എല്‍.എ, ഡി.സി.സി സെക്രട്ടറി പി.കെ ജനാര്ദ്ദനന് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും മരണപ്പെട്ട വീട്ടമ്മയുടെ വീട് സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."