നവജാത ശിശു വില്പന; കേസ് ക്രൈംബ്രാഞ്ചിന് കൈമാറും
പയ്യന്നൂര്‍: പയ്യന്നൂര്‍ താലൂക്ക് ആശുപത്രി റോഡിലെ സ്വകാര്യ ക്ലിനിക്കില്‍ ചെറുവത്തൂര്‍ വെങ്ങാട്ടെ ദമ്പതികള്‍ക്ക് നവജാത ശിശുവിനെ കൈമാറിയ കേസ് ക്രൈംബ്രാഞ്ചിന് കൈമാറും. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ചെറുവത്തൂര്‍ വെങ്ങാട്ടെ യുവതി പ്രസവിച്ചിട്ടില്ലെന്ന് മെഡിക്കല്‍ പരിശോധനയില്‍ പൊലിസ് കണ്ടെത്തുകയും ആശുപത്രി നടത്തിപ്പുകാരായ ഗൈനക്കോളജിസ്റ്റ് ആശുപത്രി രേഖകളില്‍ കൃത്രിമം കാണിച്ചുവെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. കുഞ്ഞിന്റെ മാതാവിനെ ഇനിയും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് കേസന്വേഷണം ലോക്കല്‍ പൊലിസില്‍ നിന്ന് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്. ഒക്ടോബര്‍ പതിനഞ്ചിനാണ് ചെറുവത്തൂരിലെ കുട്ടികളില്ലാത്ത ദമ്പതികളില്‍ നവജാത ശിശുവിനെ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് സംശയം തോന്നിയ നാട്ടുകാരനായ വ്യക്തി എസ്.പിക്ക് പരാതി നല്‍കുകയും ചന്തേര പൊലിസ് കേസെടുക്കുയും തുടര്‍ന്ന് പയ്യന്നൂര്‍ പൊലിസിന് കൈമാറുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."