പരാതി കേള്‍ക്കാന്‍ കൂട്ടാക്കിയില്ല; പാര്‍ട്ടി പ്രവര്‍ത്തക എ.എ.പി നേതാവിന്റെ മുഖത്തടിച്ചു
ന്യൂഡല്‍ഹി: പരാതി കേള്‍ക്കാന്‍ തയാറായില്ലെന്ന് ആരോപിച്ച് മുതിര്‍ന്ന ആം ആദ്മി നേതാവിനെ പാര്‍ട്ടി പ്രവര്‍ത്തക മുഖത്തടിച്ചു. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയ അഴിമതി പ്രശ്‌നവുമായി വന്ന പാര്‍ട്ടി പ്രവര്‍ത്തകയാണ് എ.എ.പി നേതാവ് സഞ്ജയ് സിങിനെ കായികമായി നേരിട്ടത്.
രാജൗരി ഗാര്‍ഡന്‍ മണ്ഡലത്തില്‍നിന്നുള്ള പ്രവര്‍ത്തകയായ സിംറാന്‍ ബേദിയാണ് പാര്‍ട്ടി നേതാവിന്റെ മുഖത്തടിച്ചത്. രാജൗരി ഗാര്‍ഡന്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു സഞ്ജയ് സിങ്.
നിരവധി തവണ ആവശ്യപ്പെട്ടിട്ടും തന്റെ പരാതി കേള്‍ക്കാന്‍ പാര്‍ട്ടി നേതൃത്വം തയാറായില്ലെന്ന് സിംറാന്‍ കുറ്റപ്പെടുത്തി. വിഷയമുന്നയിച്ച് പാര്‍ട്ടി തലവന്‍ അരവിന്ദ് കെജ്‌രിവാളിനെയും സഞ്ജയ് സിങ്ങിനെ പോലുള്ള മുതിര്‍ന്ന നേതാക്കളെയും കാണാന്‍ പലതവണ ശ്രമിച്ചിരുന്നു. എന്നാല്‍, ഇവരൊന്നും തന്റെ പരാതി കേള്‍ക്കാന്‍ കൂട്ടാക്കിയില്ലെന്നും സിംറാന്‍ പറഞ്ഞു.
സംഭവം ലജ്ജാകരമാണെന്നും ആക്രമണങ്ങള്‍ കൊണ്ട് പാര്‍ട്ടിയെ തളര്‍ത്താനാകില്ലെന്നും എ.എ.പി ഡല്‍ഹി ഘടകം കണ്‍വീനര്‍ ദിലീപ് പാണ്ഡെ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."