തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചു
മുതുകുളം : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനം 2017 -18 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പ്രവര്‍ത്തി ദിനം തന്നെ ആരംഭിച്ചു.
ബ്ലോക്ക് പരിധിയില്‍പ്പെട്ട ചേപ്പാട് ഗ്രാമപഞ്ചായത്തിലെ 13ാം വാര്‍ഡില്‍ നൂറാട്ട് മുതല്‍ ശ്രീനിലയം വരെയുള്ള റോഡിന്റെ നിര്‍മാണമാണ് ഏപ്രില്‍ 1 ന് ആരംഭിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിപിന്‍ സി.ബാബു ഉദ്ഘാടനം നിര്‍വഹിച്ചു. ചേപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധാ രാമചന്ദ്രന് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പെഴ്സണ്‍ മണിവിശ്വനാഥ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.മണിലേഖ, ഇന്ദുസന്തോഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.രഘു, എം.കെ.ശ്രീനിവാസന്, ബിന്ദുരാജേന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 39 തൊഴിലാളികള്‍ക്കായി 167 തൊഴില്‍ ദിനം നല്‍കിക്കൊണ്ട് 2 ലക്ഷംരൂപ ചെലവഴിച്ചാണ് നടപ്പാത നിര്‍മിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."