ഉണ്ണ്യാല്‍ താനൂര്‍ തീരമേഖലകളില്‍ ശക്തമായ കടലാക്രമണം
തിരൂര്‍: പൊന്നാനി മുതല്‍ പരപ്പനങ്ങാടി വരെയുള്ള തീരമേഖലയില്‍ കടലാക്രമണം ശക്തം. തിരൂരിലെ ഉണ്ണ്യാല്‍ മേഖലയിലും താനൂരിലെ പുതിയ കടപ്പുറത്തും കടല്‍ മീറ്ററുകളോളം കരയിലേക്ക് കയറി. ശക്തമായ തിരയില്‍ മണ്ണൊലിച്ചുപോയി തെങ്ങുകള്‍ കടപുഴകി.
ഇന്നലെ വീടുകളിലേക്ക് വെള്ളം കയറി. പ്രദേശത്ത് മീറ്ററുകളോളം വരുന്ന കരകടലെടുത്തിട്ടുണ്ട്. ഇതോടെ വറുതിയില്‍ കഴിയുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ കൂടുതല്‍ ദുരിതത്തിലായി. കടലാക്രമണം തുടരുന്നതിനാല്‍ പല മത്സ്യത്തൊഴിലാളി കുടുംബങ്ങളും ആശങ്കയോടെയാണ് കഴിയുന്നത്. വേഗമേറിയ കാറ്റില്‍ തിരയുടെ ശക്തി വര്‍ധിച്ചതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ പോലും മത്സ്യബന്ധനം നടത്തരുതെന്നും കര്‍ശന നിര്‍ദേശമുണ്ട്. കൂട്ടായി പടിഞ്ഞാറെക്കര അഴിമുഖത്ത് മത്സ്യബന്ധന വള്ളം തകര്‍ന്ന് കടലില്‍ ഒരാള്‍ മുങ്ങിമരിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം കര്‍ശനമാക്കിയിട്ടുണ്ട്. കടലാക്രമണം ശക്തമായ താനൂര്‍ പുതിയ കടപ്പുറം വി അബ്ദുറഹ്മാന് എം.എല്‍.എ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."