HOME
DETAILS

ജനകീയ പ്രതിഷേധം: വിദേശ മദ്യവില്‍പനശാല പൂട്ടി

  
backup
April 03 2017 | 20:04 PM

%e0%b4%9c%e0%b4%a8%e0%b4%95%e0%b5%80%e0%b4%af-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b7%e0%b5%87%e0%b4%a7%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%ae%e0%b4%a6

കുന്നംകുളം:  പോര്‍ക്കുളം അകതിയൂരില്‍ പ്രവര്‍ത്തനം ആരംഭിച്ച ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവില്‍പന ശാല പ്രതിഷേധത്തെ തുടര്‍ന്ന് പൂട്ടി.
കുന്നംകുളത്ത് പ്രവര്‍ത്തിച്ചിരുന്ന വില്‍പന ശാല സുപ്രീംകോടതി വിധിയുടെ പശ്ചാതലത്തില്‍ മാര്‍ച്ച് 31 ന് പൂട്ടിയ ശേഷം കഴിഞ്ഞ ദിവസമാണ് അകതിയൂരില്‍ പ്രവര്‍ത്തനമാരംഭിച്ചത്. രാവിലെ മുതല്‍ മദ്യശാല തുറക്കാന്‍ അനുവദിക്കാതെ പ്രദേശത്തെ സ്ത്രീകളും, കുട്ടികളും, കുടംബശ്രീപ്രവര്‍ത്തകരും കെട്ടിടത്തിന് കവാടത്തിന് മുന്നില്‍ കുത്തിയിരിപ്പ് നടത്തി.
കോണ്‍ഗ്രസ്സ്, സി.പി.എം, ബി.ജെ.പി, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും നേതാക്കളും, പഞ്ചായത്ത് ഭരണ സമതിയും, അംഗങ്ങളുമടക്കം പ്രതിഷേധത്തിന്റെ ഭാഗമായതോടെ പ്രതിഷേധത്തിന് ശക്തിയേറി.
കഴിഞ്ഞ ദിവസത്തിന്റെ തുടര്‍ച്ചയെന്നോണമായിരുന്നു ഇന്നത്തേയും സമരം. രാവിലെ 8 ഓടെ എത്തിയ പ്രതിഷേധക്കാര്‍ ഗയിറ്റിന് മുന്നില്‍ കുത്തിയിരിപ്പ് നടത്തി. മദ്യശാല ജിവനക്കാരെ അകത്ത് കയറാനനുവദിക്കാതെ പ്രതിഷേധക്കാര്‍ വാതിലില്‍ തടഞ്ഞതോടെ പൊലിസെത്തി. കഴിഞ്ഞ ദിവസത്തേത് പോലെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാതിരിക്കാനുള്ള മുന്‍കരുതലെന്നോണം സ്്ത്രീകള്‍ പൊലിസ് ജീപ്പിനു മുന്നില്‍ കിടന്ന് പ്രതിഷേധിച്ചു.
ഇതോടെ പൊലിസ് പിന്‍വാങ്ങി. രാഷ്ട്രീയ പാര്‍ട്ടികള്‍ വിത്യസ്ഥമായി മുദ്രാവാക്യം വിളിച്ച് മദ്യശാപ്പിനു മുന്നില്‍ കുത്തിയിരിപ്പ് തുടര്‍ന്നതോടെ ഡിവൈ.എസ്.പി പി. വിശ്വംബരന്റെ നേതൃത്വത്തില്‍ കൂടുതല്‍ പൊലിസ് സ്ഥലത്തെത്തി. സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കുക എന്നതായിരുന്നു ഉദേശം. എന്നാല്‍ സമരക്കാര്‍ ഒന്നിച്ച് നിന്നതോടെ ഇത് സാധ്യമല്ലാതായി. ഇത്രയും പേരെ ഒന്നിച്ച് അറസ്റ്റ് ചെയ്യാനുള്ള സേനാബലവും, ഒപ്പം ആളുകളെ കൊണ്ടുപോകാനുള്ള സൗകര്യവും പരിമിതമായിരുന്നു. ഇതിനിടയില്‍ പഞ്ചായത്ത് ഭരണ സമതിയുടെ നേതൃത്വത്തില്‍ സ്ഥാപനത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ തീരുമാനിച്ചെങ്കിലും സെക്രട്ടറി സ്ഥലത്തില്ലെന്നതിനാല്‍ നടക്കാതെയായി.
എങ്കിലും ഹെഡ്ക്ലര്‍ക്ക് വഴി സ്ഥാപനം അടച്ചുപൂട്ടാനുള്ള നോട്ടീസ് എത്തിച്ച് വാതിലില്‍ പതിച്ചെങ്കിലും സ്റ്റോപ്പ് മെമ്മോ നല്‍കാതെ പിരിഞ്ഞു പോകില്ലെന്ന് തീരുമാനത്തില്‍ സമരക്കാര്‍ ഉറച്ച് നിന്നതോടെ സെക്രട്ടറി നേരില്‍ വന്ന് സ്‌റ്റോപ്പ് മെമ്മോ നല്‍കി. ഇതിന് ശേഷമാണ് പ്രതിഷേധത്തിന് സമാപ്തിയായത്.
പഞ്ചായത്ത് ഭരണ സമതിയുടെ ഒത്താശയോടെയാണ് മദ്യശാല പ്രവര്‍ത്തിപ്പിക്കുന്നതെന്നായിരുന്നു ബി.ജെ.പി നേതാക്കളുടെ ആരോപണം. എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്നും, ഭരണ സമതിക്ക് യാതൊരു അറിവുമില്ലായിരുന്നുവെന്നും പ്രസിഡന്റ് വ്യക്തമാക്കി.
തീര്‍ത്തും ഗ്രാമാന്തരീക്ഷത്തിലുള്ള അകതിയൂരില്‍ മദ്യശാല പ്രവര്‍ത്തിച്ചാല്‍ സാധാരണക്കാരന്റെ  ജീവിതത്തിന് ഹാനിയുണ്ടാകുമെന്നും സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും വഴിയിറങ്ങി നടക്കാന്‍ സാധ്യമാകാതെയാകുമെന്നുമാണ് നാട്ടുകാരുടെ പരാതി. ചെറു തോട്ടങ്ങളും,
കൃഷിയിടങ്ങളുമുള്ള മേഖലയില്‍ മദ്യപന്‍മാരുടെ താവളമായി മാറുമെന്നും ജനങ്ങള്‍ ഭയപെടുന്നുണ്ട്. സ്ത്രീകള്‍ക്ക് നേരെ മദ്യപന്‍മാരുടെ ആക്രമമുള്‍പ്പടെ ജനങ്ങള്‍ യപെടുന്നു. കുന്നംകുളം പട്ടണത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മദ്യവില്‍പന ശാലയില്‍ ദിനം പ്രതി ആറ് തവണയെങ്കിലും പൊലീസ് എത്താറുണ്ടെന്നും ഇത്രയും വിജനമായ പ്രദേശമായതിനാല്‍ ഇവിടെ വലിയ തോതിലുള്ള ആക്രമ സംഭവങ്ങള്‍ അരങ്ങേറുമെന്നും നാട്ടുകാര്‍ ഭയപെടുന്നുണ്ട്.  
ഏതൊക്കെ അനുമതി നേടിയെന്ന്് അവകാശപെട്ടാലും ഒരു തരത്തിലും ഇവിടെ മദ്യശാല പ്രവര്‍ത്തിപ്പിക്കല്ലെന്നാണ് നാട്ടുകാരുടെ പക്ഷം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  14 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  14 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  14 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  14 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  14 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  14 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  15 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  15 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  15 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  15 days ago