പരാതിക്ക് രസീതി നല്‍കിയില്ല; കെ.എസ്.ആര്.ടി.സി ഉദ്യോഗസ്ഥന് കലക്ടറുടെ താക്കീത്
തൃശൂര്‍: പരാതി സ്വീകരിച്ചതായി കാണിച്ച് രസീത് നല്കാന് തയാറാവാതിരുന്ന കെ.എസ്.ആര്.ടി.സി തൃശൂര്‍ ഡിപ്പോ അസിസ്റ്റന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ക്ക് കലക്ടറുടെ താക്കീത്. കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡില്‍ വിവിധ ട്രേഡ് യൂണിയനുകളുടെ കൊടിതോരണങ്ങള്‍ യാത്രക്കാര്‍ക്ക് തടസമാവുന്നുവെന്നും ഇത് നീക്കണമെന്നും ആവശ്യപ്പെട്ട് നേര്‍ക്കാഴ്ച മനുഷ്യാവകാശ സംരക്ഷണ സമിതി സെക്രട്ടറി പി.ബി സതീഷ് ഡിപ്പോ അസി.ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു.
എന്നാല്‍ പരാതിക്ക് രസീത് നല്‍കിയിരുന്നില്ല. സര്‍ക്കാര്‍ നിയമപ്രകാരം പരാതിയും അപേക്ഷയും നല്കുമ്പോള് രസീതി നല്‍കണമെന്നാണ് വ്യവസ്ഥ. ഇക്കാര്യം ഉദ്യോഗസ്ഥനോട് പറഞ്ഞെങ്കിലും ഇങ്ങിനെയൊരു കീഴ്വഴക്കം കെ.എസ്.ആര്.ടി.സിയില്‍ ഇല്ലെന്നു പറഞ്ഞായിരുന്നു രസീതി നല്കാന് ഉദ്യോഗസ്ഥന് വിസമ്മതിച്ചത്. ഇതേ തുടര്‍ന്ന് സതീഷ് കലക്ടറെ സമീപിക്കുകയായിരുന്നു. പരാതി ലഭിച്ചതോടെയാണ് അസി.ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ വാസുദേവന്‍ മുതുവറയെ ആണ്
കലക്ടര്‍ എ.കൗശികന് ഫോണില്‍ വിളിച്ച് താക്കീത് നല്‍കിയത്. പിന്നീട് പരാതി സ്വീകരിച്ചതായി കാണിച്ച് ഓഫിസര്‍ സതീഷിന് രസീത് എഴുതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."