പതിനഞ്ചുകാരന് പ്രകൃതി വിരുദ്ധ പീഡനം: അയല്‍വാസികള്‍ അറസ്റ്റില്‍
നേമം: പതിനഞ്ചുവയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ അയല്‍വാസികളായ രണ്ടു പേരെ നെയ്യാറ്റിന്‍കര സി.ഐയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. നരുവാമൂട് പെരുങ്ങോട്ടുകുഴി പുത്തന്‍വീട്ടില്‍ ശിവന്‍കുട്ടി (42) , നരുവാമൂട് പെരുങ്ങോട്ടുകുഴി കലാനിലയത്തില്‍ സജുകുമാര്‍ (45) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ഒന്നര വര്‍ഷമായി പ്രതികള്‍ അശ്ലീല ചിത്രങ്ങള്‍ കാട്ടി കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി വരികയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. സംഭവം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടിയുടെ പിതാവ് നരുവാമൂട് പൊലിസില്‍ നല്കിയ പരാതിയില്‍ പറുന്നു.
കുട്ടിയുടെ സ്വഭാവങ്ങളില്‍ കണ്ടുതുടങ്ങിയ മാറ്റങ്ങളില്‍ സംശയം തോന്നിയ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തായത്. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."