വിസ വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്: യുവാവ് അറസ്റ്റില്‍
ആറ്റിങ്ങല്‍: ആകര്‍ഷകമായ ജോലിക്ക് വിസ നല്‍കാമെന്ന് വാഗ്ദാനം നല്‍കി നിരവധിപേരില്‍ നിന്നും പണം വാങ്ങി മുങ്ങി നടന്ന യുവാവിനെ ആറ്റിങ്ങല്‍ പൊലളസ് അറസ്റ്റു ചെയ്തു. ഓച്ചിറ കൃഷ്ണപുരം ഞെക്കനാല്‍ നിജിയ മന്‍സിലില്‍ നാസിം (28) ആണ് പിടിയിലായത്. ആറ്റിങ്ങല്‍ മാര്‍ക്കറ്റ് റോഡ് സ്വദേശിയായ ദീപുവിന് കാനഡയിലേയ്ക്ക് വിസ നല്‍കാമെന്നു പറഞ്ഞ് 50,000 രൂപ വാങ്ങി മുങ്ങിയ കേസുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തില്‍ എറണാകുളത്തു നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ പിടിയിലായതറിഞ്ഞ് സമാനമായ പരാതികള്‍ സ്റ്റേഷനില്‍ ലഭിച്ചു വരികയാണെന്ന് എസ്.ഐ തന്‍സീം പറഞ്ഞു.
അവനവഞ്ചേരി സ്വദേശി സതീഷിനെ വിദേശത്തേയ്ക്ക് കൊണ്ടുപോകാമെന്നു വാഗ്ദാനം നല്‍കി 50,000 രൂപയും എറണാകുളം സ്വദേശിയായ അനു ജോസിന് വിദേശത്തേയ്ക്ക് വിസ നല്‍കാമെന്നു വാഗ്ദാനം നല്‍കി 20,000 രൂപയും തട്ടിയെടുത്തതായി തെളിഞ്ഞു. സിനിമാ തിരക്കഥാകൃത്തെന്ന് സ്വയം പരിചയപ്പെടുത്തുന്ന ഇയാള്‍ വിദേശ വനിതകളെ പാട്ടിലാക്കാന്‍ വിദഗ്ധനാണെന്ന് പൊലിസ്് പറഞ്ഞു.ഇവരുമായി ചുറ്റി കറങ്ങുന്നതിനിടയില്‍ പരിചയപ്പെടുന്ന ആള്‍ക്കരെയാണ് വശീകരിച്ച് വിദേശത്തേയ്ക്ക് കൊണ്ടുപോകാമെന്ന് വാഗ്ദാനം നല്‍കുന്നത്.തുടര്‍ന്ന് വിസ റെഡിയായിട്ടുണ്ടെന്നു ബോധ്യപ്പെടുത്തി പണം ആവശ്യപ്പെടുകയാണ് പതിവ്.
പിടിയിലാകുമ്പോഴും വിദേശ വനിതകള്‍ കൂടെയുണ്ടായിരുന്നതായി എസ്.ഐ പറഞ്ഞു. ഗ്രേഡ് എസ്.ഐ സലിം, സി.പി.ഒ മാരായ സിയാദ്, കൃഷ്ണലാല്‍, മധുലാല്‍, ഷാഡോ സി.പി.ഒ റിയാസ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."